ThiruvananthapuramKeralaNattuvarthaLatest NewsNews

ട്രാഫിക് സിഗ്നലിൽ ഹോൺ മുഴക്കി : കൃഷിവകുപ്പ് ഉദ്യോഗസ്ഥന് നടുറോഡില്‍ മർദ്ദനം, സംഭവം തിരുവനന്തപുരത്ത്

കൃഷിവകുപ്പിലെ ഉദ്യോഗസ്ഥനായ നെയ്യാറ്റിന്‍കര സ്വദേശി പ്രദീപിനാണ് മര്‍ദ്ദനമേറ്റത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രാഫിക് സിഗ്നലിൽ ഹോൺ മുഴക്കിയതിന് യാത്രക്കാരനെ നടുറോഡില്‍ മര്‍ദ്ദിച്ചതായി പരാതി. കൃഷിവകുപ്പിലെ ഉദ്യോഗസ്ഥനായ നെയ്യാറ്റിന്‍കര സ്വദേശി പ്രദീപിനാണ് മര്‍ദ്ദനമേറ്റത്.

Read Also : കര്‍ണാടകയിലെ റെയില്‍വേ ട്രാക്കില്‍ ഡോക്‌ടറെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; അഞ്ചുപേര്‍ കസ്റ്റഡിയില്‍

ചൊവ്വാഴ്ച വൈകുന്നേരം നിറമണ്‍കരയിലാണ് സംഭവം. രണ്ട് യുവാക്കള്‍ ചേര്‍ന്നാണ് പ്രദീപിനെ മര്‍ദ്ദിച്ചത്. പ്രദീപിന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.

Read Also : ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് പണംതട്ടി: സിപിഎം കൗൺസിലർക്കെതിരെ നിരവധി പരാതികൾ

നിറമണ്‍കരയില്‍ ഗതാഗതകുരുക്കുണ്ടായിരുന്നു. താന്‍ ഹോണ്‍ മുഴക്കിയെന്ന് ആരോപിച്ച് തൊട്ടുമുന്‍പിലുണ്ടായിരുന്ന ബൈക്കിലെ രണ്ട് യുവാക്കള്‍ ഇറങ്ങി മര്‍ദ്ദിക്കുകയായിരുന്നെന്ന് പ്രദീപ് പറഞ്ഞു. കരമന പൊലീസിൽ പരാതി നൽകിയെങ്കിലും പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button