MalappuramNattuvarthaLatest NewsKeralaNews

ലഹരി സംഘത്തിന്റെ ആക്രമണത്തിൽ മൂന്ന് യുവാക്കൾക്ക് പരിക്ക് : ഒരാളുടെ നില ഗുരുതരം

പച്ചാട്ടിരി സ്വദേശികളായ ഹസി, വിനീഷ്, വസീം എന്നിവർക്കാണ് ലഹരി സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്

തിരൂർ: പച്ചാട്ടിരിയിൽ ലഹരി സംഘത്തിന്റെ ആക്രമണത്തിൽ മൂന്ന് യുവാക്കൾക്ക് പരിക്കേറ്റു. പച്ചാട്ടിരി സ്വദേശികളായ ഹസി, വിനീഷ്, വസീം എന്നിവർക്കാണ് ലഹരി സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. ഇതിൽ ഒരാളുടെ നില ​ഗുരുതരമാണ്.

Read Also : സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ

വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ഹസി, വിനീഷ്, വസീം എന്നിവരെ പച്ചാട്ടിരിയിൽ തടഞ്ഞ് നിർത്തി ഒരു സംഘം ആക്രമണം നടത്തുകയായിരുന്നു. വാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായാണ് ലഹരി സംഘം യുവാക്കളെ ആക്രമിച്ചത്.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഹസിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളെ തിരൂർ ജില്ലാശുപത്രിയിലും പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button