KeralaLatest NewsNews

മകളുടെ വിവാഹത്തിനായി കരുതിവെച്ച പണം നഷ്ടമായി: മണിക്കൂറുകൾക്കകം കണ്ടെത്തി പണം തിരികെ നൽകി പോലീസ്

കോഴിക്കോട്: മകളുടെ കല്യാണത്തിനായി സ്വരുക്കൂട്ടിയ അരലക്ഷം രൂപ തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തിലാണ് തമിഴ്നാട് സ്വദേശി മുത്താഭരണം. താമസിക്കുന്ന സ്ഥലത്ത് പണം സൂക്ഷിക്കുന്നത് സുരക്ഷിതമല്ലാത്തതിനാൽ അമ്പതിനായിരം രൂപ അരയിൽ കെട്ടിയാണ് മുത്താഭരണം ആക്രിപെറുക്കാൻ പോയിരുന്നത്.

Read Also: റേഡിയോഗ്രാഫർ ഇതുവരെ പകർത്തിയത് 23 സ്ത്രീകളുടെ നഗ്നത: ദേവി സ്‌കാന്‍സിലേക്ക് വിവിധ സംഘടനകളുടെ പ്രതിഷേധം

പൂവാട്ടുപറമ്പ് പെരുമൺപുറ ഭാഗത്ത് താമസിക്കുന്ന ഇവർ കഴിഞ്ഞ ദിവസം ജോലിക്കായി കുറ്റിക്കാട്ടൂരിൽ പോയപ്പോളാണ് അരയിൽകെട്ടി സൂക്ഷിച്ചിരുന്ന പണം നഷ്ടമായത്. ഉടനെ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ എത്തി സംഭവം അറിയിച്ചു. ഉടൻ തന്നെ പോലീസുകാർ കുറ്റിക്കാട്ടൂരിലെത്തി.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരാൾ പണവുമായി പോകുന്നതിന്റെ ദൃശ്യങ്ങൾ കിട്ടി. ഈ ദൃശ്യം വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ചാണ് പണം എടുത്തയാളെ കണ്ടെത്തിയത്. ആനക്കുഴിക്കര സ്വദേശിയായ ഇയാളെ സ്റ്റേഷനിൽ എത്തിച്ച് വൈകുന്നേരത്തോടെ പണം മുത്താഭരണത്തിന് തിരികെ നൽകി. വളരെ കഷ്ടപ്പെട്ടുണ്ടാക്കിയ പണം തിരികെ കിട്ടാൻ സഹായിച്ച പോലീസുകാർക്ക് നന്ദി പറഞ്ഞാണ് മുത്താഭരണം മടങ്ങിയത്.

Read Also: യജമാനനെ കാണുമ്പോൾ പട്ടി വാലാട്ടുന്നതു പോലെ സിപിഎമ്മുകാരെ കാണുമ്പോൾ‍ വാലാട്ടുന്നവരായി പോലീസ് തരംതാണു’: കെ സുധാകരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button