Latest NewsNewsBeauty & StyleLife Style

മുടി വളർച്ച ഇരട്ടിയാക്കാൻ കഞ്ഞിവെള്ള താളി ഇങ്ങനെ ഉപയോഗിക്കൂ

മുടിയുടെ ആരോഗ്യം നിലനിർത്താൻ പലതരത്തിലുള്ള ഹെയർ പാക്കുകളും മറ്റും ഇന്ന് വിപണിയിൽ ലഭ്യമാണ്. മുടിക്ക് കൃത്യമായ പരിചരണം നൽകിയില്ലെങ്കിൽ മുടികൊഴിച്ചിൽ പോലെ വിവിധ തരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണമായേക്കാം. താരൻ, മുടി കൊഴിച്ചിൽ, മുടി പൊട്ടിപ്പോകൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന പൊടിക്കൈകളിൽ ഒന്നാണ് കഞ്ഞിവെള്ളം. മുടിക്ക് തിളക്കം നൽകാനും ആരോഗ്യത്തോടെ വളരാനും കഞ്ഞിവെള്ളം സഹായിക്കും. കഞ്ഞിവെള്ളം ഉപയോഗിച്ച് തയ്യാറാക്കുന്ന താളിയെക്കുറിച്ച് കൂടുതൽ പരിചയപ്പെടാം.

കഞ്ഞിവെള്ളം ഉപയോഗിച്ചുള്ള താളി ഉണ്ടാക്കാൻ ഉലുവ, ചെമ്പരത്തി ഇല എന്നീ ചേരുവകളാണ് വേണ്ടത്. ആവശ്യമായ അളവിൽ കഞ്ഞിവെള്ളം എടുത്തതിനുശേഷം അതിലേക്ക് അൽപം ഉലുവ ചേർത്ത് തലേ ദിവസം വയ്ക്കുക. പിറ്റേ ദിവസം ചെമ്പരത്തിയുടെ ഇലയും പൂവും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇത് അടിച്ചെടുത്തതിനു ശേഷം നന്നായി തലയിൽ തേച്ചുപിടിപ്പിക്കുക. അരമണിക്കൂർ കഴിഞ്ഞാൽ കഴുകി കളയാവുന്നതാണ്. ആഴ്ചയിൽ മൂന്ന് ദിവസം ഈ താളി ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കും.

Also Read: പീഡനക്കേസിൽ ജയിലിൽ നിന്നിറങ്ങിയ പ്രതി വീണ്ടും അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button