Latest NewsNewsFootballSports

ഖത്തർ ലോകകപ്പ്: ഫ്രാന്‍സിന് കനത്ത തിരിച്ചടി, സൂപ്പർ താരം പുറത്ത്

ദോഹ: ഖത്തർ ലോകകപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഫ്രാന്‍സിന് കനത്ത തിരിച്ചടി. മുന്നേറ്റ നിരയിലെ സൂപ്പര്‍ താരം ക്രിസ്റ്റഫര്‍ എന്‍കുങ്കുവിന് പരിശീലനത്തിനിടെ പരിക്കേറ്റു. താരത്തിന് ലോകകപ്പ് നഷ്ടമാകുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ആര്‍ ബി ലെയ്പസിഗിന് വീണ്ടും മികച്ച ഫോമില്‍ കളിച്ചിരുന്ന എന്‍കുങ്കുവില്‍ ഫ്രാന്‍സിന് ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്നു.

ഇന്നലത്തെ പരിശീലന സെഷനിടെ മധ്യനിര താരം എഡ്വാര്‍ഡോ കാമവിംഗയുമായി പന്തിനായുള്ള ഒരു ചാലഞ്ച് നടത്തുന്നതിനിടെയാണ് എന്‍കുങ്കുവിന്‍റെ കാലിന് പരിക്കേറ്റത്. വേദനയാല്‍ പുളഞ്ഞ എന്‍കുങ്കു ചികിത്സ തേടുന്നതിനായി ഉടന്‍ തന്നെ ട്രെയിനിംഗ് ഫീല്‍ഡില്‍ നിന്ന് പുറത്തേക്ക് പോയി. താരത്തിന് ലോകകപ്പ് നഷ്ടമാകുമെന്നാണ് ഫ്രാന്‍സ് ഫുട്ബോള്‍ ടീം വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

പോള്‍ പോഗ്ബ, എന്‍ഗോളോ കാന്‍റെ, കിംപെമ്പെ എന്നിവരെ ലോകകപ്പിന് മുമ്പ് തന്നെ ഫ്രാന്‍സിന് പരിക്ക് മൂലം നഷ്ടമായിരുന്നു. ഇപ്പോള്‍ എന്‍കുങ്കുവിന് കൂടെ പരിക്ക് വില്ലനാകുമ്പോള്‍ ഫ്രഞ്ച് ആരാധകര്‍ കടുത്ത നിരാശയിലാണ്. ഈ സീസണില്‍ മിന്നുന്ന ഗോളടി മികവിലായിരുന്നു എന്‍കുങ്കു. ജര്‍മന്‍ ബുന്ദസ്‍ലീഗില്‍ 15 മത്സരങ്ങളില്‍ നിന്ന് 12 ഗോളുകളാണ് താരം അടിച്ചു കൂട്ടിയിരുന്നത്.

ലോകകപ്പിനുള്ള ഫ്രഞ്ച് ടീം

ഗോള്‍കീപ്പര്‍മാര്‍: ഹ്യൂഗോ ലോറിസ് (ടോട്ടന്‍ഹാം), സ്റ്റീവ് മന്ദാന്‍ഡ (റെന്നസ്), അല്‍ഫോണ്‍സ് അരിയോള (വെസ്റ്റ് ഹാം യുണൈറ്റഡ്).

ഡിഫന്‍ഡര്‍മാര്‍: ലൂക്കാസ് ഹെര്‍ണാണ്ടസ് (ബയേണ്‍ മ്യൂണിക്ക്), തിയോ ഹെര്‍ണാണ്ടസ് (എസി മിലാന്‍), അക്സല്‍ ഡിസാസി (മൊണോക്കോ), ഇബ്രാഹിമ കൊണാറ്റെ (ലിവര്‍പൂള്‍), യൂള്‍സ് കൂന്‍റെ (ബാഴ്‌സലോണ), ബെഞ്ചമിന്‍ പവാര്‍ഡ് (ബയേണ്‍ മ്യൂണിക്ക്), വില്യം സാലിബ (ആഴ്‌സണല്‍), റാഫേല്‍ വരാനെ (മാഞ്ചസ്റ്റര്‍ യുണൈറ്റഡ്), ഡായോ ഒപമെക്കാനോ (ബയേണ്‍ മ്യൂണിക്ക്).

Read Also:- കെ സുധാകരൻ രാജിക്ക്? പിന്നിൽ വി ഡി സതീശനെന്ന് സൂചന, രാഹുൽ ഗാന്ധിക്ക് കത്ത്

മിഡ്ഫീല്‍ഡര്‍മാര്‍: എഡ്വേര്‍ഡോ കാമവിംഗ (റയല്‍ മാഡ്രിഡ്), യൂസഫ് ഫൊഫാന (മൊണാക്കോ), മാറ്റിയോ ഗെന്‍ഡുസി (മാഴ്‌സെ), അഡ്രിയന്‍ റാബിയോട്ട് (യുവന്റസ്), ഒറെലിയന്‍ ചുവമെനി (റയല്‍ മാഡ്രിഡ്), ജോര്‍ദാന്‍ വേറെറ്റോ (മാഴ്‌സെ).

ഫോര്‍വേഡുകള്‍: കരീം ബെന്‍സേമ (റയല്‍ മാഡ്രിഡ്), കിങ്സ്ലി കോമാന്‍ (ബയേണ്‍ മ്യൂണിക്ക്), ഒസ്മാന്‍ ഡെംബെലെ (ബാഴ്‌സലോണ), ഒളിവിയര്‍ ജിറൂദ് (എസി മിലാന്‍), അന്റോയിന്‍ ഗ്രീസ്മാന്‍ (അത്‌ലറ്റിക്കോ മാഡ്രിഡ്), കിലിയന്‍ എംബാപ്പെ (പിഎസ്ജി), മാര്‍ക്കസ് തുറാം (ബൊറൂസിയ മോൻചെൻഗ്ലാഡ്ബാച്ച്).

shortlink

Related Articles

Post Your Comments

Related Articles


Back to top button