Latest NewsNewsTechnology

ഓപ്പോ എ1 പ്രോ 5ജി ചൈനീസ് വിപണിയിൽ പുറത്തിറക്കി, സവിശേഷതകൾ അറിയാം

6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓപ്പോയുടെ എ സീരീസിലെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് വിപണിയിൽ പുറത്തിറക്കി. ഓപ്പോ എ1 പ്രോ 5ജി സ്മാർട്ട്ഫോണുകളാണ് ചൈനീസ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്. നിരവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഈ സ്മാർട്ട്ഫോൺ ഗോൾഡ്, ബ്ലാക്ക്, ബ്ലൂ എന്നീ കളർ വേരിയന്റുകളിലാണ് വാങ്ങാൻ സാധിക്കുക. മറ്റ് സവിശേഷതകൾ പരിചയപ്പെടാം.

6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1,080×2,412 പിക്സൽ റെസല്യൂഷനും, 120 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. ഒക്ട കോർ സ്നാപ്ഡ്രാഗൺ 695 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 13 അടിസ്ഥാനമാക്കിയുള്ളതാണ്. 67 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും 4,800 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്.

Also Read: പഞ്ചാബ് നാഷണൽ ബാങ്ക്: എൻആർഇ നിക്ഷേപ നിരക്കുകൾ വെട്ടിക്കുറച്ചു, പുതുക്കിയ നിരക്കുകൾ അറിയാം

108 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ഡ്യുവൽ ക്യാമറയാണ് സജ്ജീകരിച്ചിരിക്കുന്നത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള വേരിയന്റിന് 1,799 യുവാനും (ഏകദേശം 20,600 രൂപ), 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള വേരിയന്റിന് 1,999 യുവാനും (ഏകദേശം 23,000 രൂപ), 12 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള വേരിയന്റിന് 2,299 യുവാനുമാണ് (ഏകദേശം 26,000 രൂപ) വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button