KozhikodeKeralaNattuvarthaLatest NewsNews

ബസ് സ്റ്റാന്‍ഡിനുള്ളില്‍ ഓട്ടോ ഡ്രൈവറെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പൂനത്ത് ചേരത്തൊടി വയലില്‍ ഇമ്പിച്ചി മൊയ്തീന്റെ മകന്‍ മഞ്ഞപ്പാലം കാട്ടാമ്പള്ളിക്കല്‍ മന്‍സൂറി(38) നെയാണ് കടവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടത്

കോഴിക്കോട്: ഓട്ടോ ഡ്രൈവറെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂനത്ത് ചേരത്തൊടി വയലില്‍ ഇമ്പിച്ചി മൊയ്തീന്റെ മകന്‍ മഞ്ഞപ്പാലം കാട്ടാമ്പള്ളിക്കല്‍ മന്‍സൂറി(38) നെയാണ് കടവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടത്.

ബാലുശ്ശേരി ബസ് സ്റ്റാന്‍ഡിനുള്ളിലാണ് സംഭവം. ശനിയാഴ്ച രാവിലെ സ്റ്റാന്‍ഡിലെത്തിയവരാണ് മൃതദ്ദേഹം കണ്ടത്. ശരീരത്തില്‍ പരുക്കേറ്റ പാടുകളുണ്ട്. പിടിവലി നടന്നതായും ഷര്‍ട്ട് കീറിയ നിലയിലുമാണ്. പൊലീസെത്തി മൃതദേഹം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

Read Also : റാ​ഗിങ്ങിനിടെ ഒന്നാം വർഷ വിദ്യാർത്ഥിയെക്കൊണ്ട് നിര്‍ബന്ധിച്ച് പെൺകുട്ടിയെ ചുംബിപ്പിച്ചു: അഞ്ച് വിദ്യാർത്ഥികൾ പിടിയിൽ

സംഭവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച രാത്രി മന്‍സൂറിനൊപ്പം ബസ് സ്റ്റാന്‍ഡിലേക്ക് ബൈക്കിലെത്തിയതെന്ന് സംശയിക്കുന്ന രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.

ബാലുശ്ശേരി പൊലീസ് ഇന്‍ക്വിസ്റ്റ് നടത്തി മൃതദ്ദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്കയച്ചു. മാതാവ്: സുബൈദ. ഭാര്യ: ഹാജിറ. മക്കള്‍: റീനു, മുഹമ്മദ് സിനാന്‍. സഹോദരന്‍: ഷംസീര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button