Latest NewsIndia

48 വാഹനങ്ങള്‍ കൂട്ടിയിടിച്ചു: പൂനെ-ബെംഗളൂരു എക്‌സ്പ്രസ് ഹൈവേയില്‍ വൻ അപകടം

പൂനെ: പൂനെ – ബെംഗളൂരു എക്‌സ്പ്രസ് ഹൈവേയില്‍ വാഹനങ്ങളുടെ കൂട്ടിയിടി. പൂനെയിലെ നവാലെ പാലത്തിലാണ് സംഭവം. 48 വാഹനങ്ങളാണ് കൂട്ടിയിടിയില്‍ പെട്ടത്. ഞായറാഴ്ച്ച വൈകിട്ടോടെയായിരുന്നു സംഭവം. നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി വാഹനങ്ങളില്‍ ഇടിച്ച് കയറിയാണ് അപകടമുണ്ടായതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ബ്രേക്കിനുണ്ടായ തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

അപകടത്തില്‍ കുറഞ്ഞത് 30 പേര്‍ക്കെങ്കിലും പരുക്കേറ്റതായാണ് സൂചന. പൂനെ ഫയര്‍ ബ്രിഗേഡില്‍ നിന്നും പൂനെ മെട്രോപൊളിറ്റന്‍ റീജ്യന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയും രക്ഷാപ്രവര്‍ത്തനവുമായി സംഭവസ്ഥലത്ത് എത്തി. അപകടമുണ്ടാക്കിയ ട്രക്ക് ആന്ധ്രാപ്രദേശില്‍ നിന്നുള്ള സത്താറയില്‍ നിന്ന് മുംബൈയിലേക്ക് പോയികൊണ്ടിരിക്കവെയായിരുന്നു സംഭവം. അപകടത്തില്‍ പരുക്കേറ്റവരെ രണ്ട് വ്യത്യസ്ത ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button