KottayamKeralaNattuvarthaLatest NewsNews

ഭർത്താവുമൊത്ത്​ പ്രഭാതസവാരിക്കിറങ്ങിയ വീട്ടമ്മയ്ക്ക് ടിപ്പറിടിച്ച്​ ദാരുണാന്ത്യം

വൈക്കം മറവന്തുരുത്ത് കുലശേഖരമംഗലത്ത് കൊച്ചുപ്ലാം വീട്ടിൽ ത്രേസ്യാമ്മ(55)യാണ് മരിച്ചത്

വൈക്കം: ഭർത്താവുമൊത്ത്​ പ്രഭാതസവാരിക്കിറങ്ങിയ വീട്ടമ്മ ടിപ്പറിടിച്ച്​ മരിച്ചു. വൈക്കം മറവന്തുരുത്ത് കുലശേഖരമംഗലത്ത് കൊച്ചുപ്ലാം വീട്ടിൽ ത്രേസ്യാമ്മ(55)യാണ് മരിച്ചത്.

Read Also : അയ്യപ്പ ഭക്തൻ അപ്പാച്ചിമേട്ടിൽ കുഴഞ്ഞുവീണു : ആശുപത്രിയിലെത്തും മുമ്പേ മരണം

ബുധനാഴ്ച രാവിലെ ഏഴ്​ മണിയോടെയാണ് സംഭവം. ടോൾ – ചെമ്മനാകരി റോഡിൽ തേവടി പാലത്തിന്​ സമീപമാണ്​ അപകടം നടന്നത്. ഭർത്താവുമൊത്ത്​ പ്രഭാതസവാരി കഴിഞ്ഞ്​ മടങ്ങവേ വീട്ടിൽ നിന്നും റോഡിലേക്ക് റിവേഴ്സ് എടുത്ത ലോറി ത്രേസ്യാമ്മയെ ഇടിക്കുകയായിരുന്നു. റോഡിൽ വീണ ഇവരുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. ഭർത്താവ്​ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ഉടൻ തന്നെ നാട്ടുകാർ ചേർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മക്കൾ: അനൂപ്,​ അനീറ്റ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button