Latest NewsNewsFootballSports

‘നീ ജയിക്കില്ല, ജയിക്കില്ല’: മെസിയെ പ്രകോപിപ്പിച്ച് സൗദി താരം, വീഡിയോ!

ദോഹ: ലോകകപ്പ് ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ അർജന്റീനക്കെതിരെ ഐതിഹാസിക വിജയമാണ് സൗദി അറേബ്യ സ്വന്തമാക്കിയത്. ലുസെയ്ൽ സ്റ്റേഡിയത്തിൽ അർജന്റീനയുടെ അപരാജിത കുതിപ്പ് കാണാൻ കാത്തുകാത്തിരുന്ന ആരാധക ലക്ഷങ്ങളെ കണ്ണീരിലാഴ്ത്തിയാണ് സൗദി അട്ടിമറി ജയം നേടിയത്.

ഇപ്പോഴിതാ, മത്സരത്തിനിടെ അർജന്റീന നായകൻ ലണയൽ മെസിയെ സൗദി അറേബ്യൻ താരം അലി അൽ- ബുവൈഹി പ്രകോപിപ്പിക്കാൻ നടത്തുന്ന പ്രതികരണത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. അർജന്റീനയ്‌ക്കെതിരെ അട്ടിമറി ജയം ഉറപ്പിക്കുന്നതിന് 40 മിനിറ്റ് മുമ്പാണ് സൗദി അറേബ്യൻ താരം അലി അൽ ബുലൈഹി മെസിയോട് നീ വിജയിക്കില്ല എന്ന് ആവർത്തിച്ച് പറഞ്ഞത്.

53-ാം മിനിറ്റിൽ രണ്ടാം ഗോൾ വീണതിന് പിന്നാലെ തന്റെ ടീമംഗങ്ങൾക്കൊപ്പം ആഘോഷിക്കുന്നതിന് പകരം അൽ-ബൂലൈഹി മെസ്സിയുടെ അടുത്തേക്ക് ഓടിയെത്തി. മെസിയുടെ ശ്രദ്ധ ആകർഷിക്കുന്നതിനായി ശരീരത്തിൽ തട്ടിവിളിച്ചു. തുടർന്ന് ‘നീ ജയിക്കില്ല, ജയിക്കില്ല!’ എന്ന് ആവർത്തിച്ച് പറയുകയായിരുന്നു. ആദ്യം ഒന്ന് അമ്പരന്ന മെസി താരത്തെ നോക്കി ചിരിച്ച് നടന്നുനീങ്ങുന്നതും വീഡിയോയിലുണ്ട്.

മത്സരം തീരാൻ 35 മിനിറ്റ് ബാക്കിയുള്ളപ്പോഴായിരുന്നു അൽ-ബുലൈഹി തന്റെ സ്വന്തം കുപ്പായം പിടിച്ചുകൊണ്ട് മെസിയെ പ്രകോപിപ്പിക്കുന്ന രീതിയിൽ പ്രതികരിച്ചത്. അർജന്റീന താരങ്ങളായ ഗോമസും മാർട്ടിനെസും ഇതുകണ്ട് ഓടി മെസിയുടെ അടുത്തെത്തി. തുടർന്ന് സൗദി താരങ്ങൾ ഇടപ്പെട്ട് ഇവരെ തടഞ്ഞു നിർത്തുകയായിരുന്നു.

Read Also:- ബ്രൂസ് ലീ മരിച്ചത് അമിതമായി വെള്ളം കുടിച്ചതുകൊണ്ടാകാമെന്ന് പുതിയ പഠനം; അമിത ജലാംശം ദോഷകരമാണോ?

മത്സര ശേഷം സൗദി അറേബ്യയുടെ പ്രകടനത്തിൽ അദ്ഭുതപ്പെടുന്നില്ലെന്നാണ് മെസി പ്രതികരിച്ചത്. ഇത്തരമൊരു തുടക്കം പ്രതീക്ഷിച്ചില്ലെന്നും മെസി ഒരു അർജന്റീനിയൻ മാധ്യമത്തോടു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button