KollamKeralaNattuvarthaLatest NewsNews

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധി തവണ പീഡിപ്പിച്ചു : പ്രതി അറസ്റ്റിൽ

ഇരവിപുരം വള്ളക്കടവ് സൂനാമി ഫ്ലാറ്റിൽ ചാച്ചു എന്ന കിങ്‌സ് ആണ് (24) പൊലീസ് പിടിയിലായത്

കൊട്ടിയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതി പിടിയില്‍. ഇരവിപുരം വള്ളക്കടവ് സൂനാമി ഫ്ലാറ്റിൽ ചാച്ചു എന്ന കിങ്‌സ് ആണ് (24) പൊലീസ് പിടിയിലായത്. കൊട്ടിയം പൊലീസാണ് പ്രതിയെ പിടികൂടിയത്.

Read Also : ഗുജറാത്ത്, ഡല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പുകളിലെ തോൽവി ഭയന്ന് ബിജെപി കേജ്രിവാളിനെ കൊലപ്പെടുത്താൻ ശ്രമിക്കുന്നു-സിസോദിയ

2021 ഒക്ടോബര്‍ മുതല്‍ ഇയാള്‍ പെണ്‍കുട്ടിയെ പ്രണയം നടിച്ച് നിരവധി തവണ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത കൊട്ടിയം പൊലീസ് കിങ്‌സിനെ പിടികൂടുകയായിരുന്നു. പോക്സോ നിയമപ്രകാരം ആണ് കേസെടുത്തിരിക്കുന്നത്.

കൊട്ടിയം പൊലീസ് എസ്.ഐ സുജിത്ത് ജി. നായര്‍, സി.പി.ഒമാരായ പ്രശാന്ത്, സാംജി, ടോണിസ്, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button