ThiruvananthapuramLatest NewsKeralaNattuvarthaNews

ട്രെയിനിൽ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

വെള്ളിയാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം

തിരുവനന്തപുരം: ട്രെയിൻ ബോഗിയിൽ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം.

Read Also : വനിതാ വികസന കോർപ്പറേഷന് 100 കോടിയുടെ അധിക സർക്കാർ ഗ്യാരന്റി: 4000 സ്ത്രീകൾക്ക് അധികമായി വായ്പ ലഭ്യമാകും

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലെത്തിയ ചെന്നൈ മെയിലിന്റെ ജനറൽ കമ്പാർട്ടുമെന്റിൽ ആണ് ഉപേക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. ഏഴുകിലോ കഞ്ചാവാണ് കണ്ടെത്തിയത്.

കഞ്ചാവ് എക്‌സൈസിന് കൈമാറും. വെള്ളിയാഴ്ച പാലക്കാട് കഞ്ചാവുമായി പിടിയിലായ നെയ്യാറ്റിൻകര സ്വദേശികൾക്ക് കേസുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്ന് റെയിൽവേ പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button