Latest NewsKeralaNews

മുതിർന്ന പൗരൻമാരുടെ ക്ഷേമം: നിയമസഭാ സമിതി ചേരും

തിരുവനന്തപുരം: കേരള നിയമസഭയുടെ മുതിർന്ന പൗരൻമാരുടെ ക്ഷേമം സംബന്ധിച്ച സമിതി നവംബർ 30 ന് രാവിലെ 11 ന് മൂന്നാർ ഗ്രാമ പഞ്ചായത്ത് ഹാളിൽ സമിതി ചെയർമാൻ കെ പി മോഹനൻ എംഎൽഎയുടെ അദ്ധ്യക്ഷതയിൽ യോഗം ചേരും. യോഗത്തിൽ ആരോഗ്യകുടുബക്ഷേമം, തദ്ദേശസ്വയംഭരണം, റവന്യൂ, സാമൂഹ്യനീതി, ആഭ്യന്തരം, വനം-വന്യജീവി, വിനോദസഞ്ചാരം എന്നീ വകുപ്പുകൾ മുതിർന്ന പൗരൻമാർക്ക് ഏർപ്പെടുത്തിയട്ടുള്ള വിവിധ പദ്ധതികൾ സംബന്ധിച്ച് വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും.

Read Also: വരും മാസങ്ങളിൽ സംസ്ഥാനത്തെ 95 ശതമാനം വീടുകളിലും സൗജന്യ വൈദ്യുതി ലഭിക്കും: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ

മുതിർന്ന പൗരൻമാരിൽ നിന്നും അവരുടെ സന്നദ്ധ സംഘടനകളിൽ നിന്നും പരാതികൾ സ്വീകരിക്കും. ജില്ലയിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളും സന്ദർശിക്കും. മുതിർന്ന പൗരൻമാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനാ പ്രതിനിധികൾക്കും വ്യക്തികൾക്കും പരാതി നൽകാം.

Read Also: സ്കൂളിൽ വിടാമെന്ന് പറഞ്ഞ് കാറിൽ കയറ്റി കൊണ്ടുപോയി 16കാരിയെ പീഡിപ്പിച്ചു : പ്രതി നാല് വർഷത്തിനുശേഷം അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button