Latest NewsNewsIndia

സ്ത്രീ വേഷം കെട്ടി പതഞ്ജലി ബാബ ഓടി രക്ഷപ്പെട്ടത് എന്തിനാണെന്ന് മനസിലാകുമെന്ന് പരിഹസിച്ച്‌ മഹുവ മൊയ്ത്ര

വസ്ത്രം ധരിച്ചില്ലെങ്കിലും സ്ത്രീകള്‍ സുന്ദരികളെന്നു രാംദേവ്

കൊല്‍ക്കത്ത: യോഗ ഗുരു ബാബാ രാംദേവിന്റെ സ്ത്രീ വിരുദ്ധ പ്രസ്താവനക്കെതിരെ പരിഹാസവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. വസ്ത്രം ധരിച്ചില്ലെങ്കിലും സ്ത്രീകള്‍ സുന്ദരികളാണെന്നായിരുന്നു രാംദേവിന്റെ വിവാദ പ്രസ്താവന. രാംദേവിന്റെ തലച്ചോറിന് പ്രശ്നങ്ങളുണ്ടെന്നും അതുകൊണ്ട് ശരിയായ രീതിയിലല്ല അദ്ദേഹത്തിന്റെ കാഴ്ചയെന്നും മഹുവ മൊയ്ത്ര പരിഹസിച്ചു.

read also: വിഴിഞ്ഞം പോലീസ് സ്റ്റേഷന് നേരെ ആക്രമണം: ജീപ്പുകള്‍ തകര്‍ത്ത് സമരക്കാർ, പൊലീസ് ഉദ്യോഗസ്ഥന് തലയ്ക്ക് പരിക്ക്

‘രാംലീല മൈതാനത്ത് നിന്ന് സ്ത്രീ വേഷം കെട്ടി പതഞ്ജലി ബാബ രക്ഷപ്പെടാന്‍ ശ്രമിച്ചത് എന്തിനാണെന്ന് എനിക്ക് മനസിലാകും. അദ്ദേഹത്തിന് സാരിയും സാല്‍വാറുമടക്കമുള്ള പലതും ഇഷ്ടമാണ്. തലച്ചോറിന് കാര്യമായ തകരാറുകളുണ്ട്. അതുകൊണ്ടാണ് എല്ലാ കാര്യത്തിലുമുള്ള ഈ ചരിഞ്ഞു നോട്ടം’- എംപി മഹുവ കുറിച്ചു.

2011 ജൂണില്‍ കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ രാംദേവ് രാംലീല മൈതാനത്ത് സത്യഗ്രഹമിരുന്നിരുന്നു. അന്ന് വേദിയിലേക്ക് പൊലീസ് വന്നപ്പോള്‍ ചുരിദാറും ദുപ്പട്ടയും ധരിച്ച്‌ രാംദേവ് രക്ഷപ്പെടാന്‍ ശ്രമിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് മഹുവയുടെ പരിഹാസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button