Latest NewsCameraNewsTechnology

ലാവ ബ്ലേസ് എൻഎക്സ്ടി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു, സവിശേഷതകൾ അറിയാം

6.5 ഇഞ്ച് ഐപിഎസ് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

ഇന്ത്യൻ വിപണിയിലെ താരമാകാൻ ലാവ ബ്ലേസ് എൻഎക്സ്ടി സ്മാർട്ട്ഫോണുകൾ പുറത്തിറക്കി. നിരവധി ഫീച്ചറുകളാണ് ഈ സ്മാർട്ട്ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ വർഷം ജൂലൈ ആദ്യ വാരത്തിൽ പുറത്തിറക്കിയ ലാവ ബ്ലേസിന്റെ പരിഷ്കരിച്ച പതിപ്പാണ് ലാവ ബ്ലേസ് എൻഎക്സ്ടി. ഇവയുടെ സവിശേഷതകൾ പരിചയപ്പെടാം.

6.5 ഇഞ്ച് ഐപിഎസ് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. മീഡിയടെക് ഹീലിയോ ജി 37 പ്രോസസറിലാണ് പ്രവർത്തനം. 13 മെഗാപിക്സൽ എഐ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. 5,000 എംഎഎച്ച് ബാറ്ററി ലൈഫ് ലഭ്യമാണ്.

Also Read: നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് പോ​സ്റ്റി​ലി​ടി​ച്ച് യുവാവ് മരിച്ചു

4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിലാണ് വാങ്ങാൻ സാധിക്കുക. ചുവപ്പ്, പച്ച എന്നിങ്ങനെ രണ്ട് കളർ വേരിയന്റിലാണ് പുറത്തിറക്കിയിരിക്കുന്നത്. ലാവ ബ്ലേസ് എൻഎക്സ്ടി സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 9,299 രൂപയാണ്. എന്നാൽ, ഈ സ്മാർട്ട്ഫോണുകൾ എപ്പോൾ വിൽക്കുമെന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button