Latest NewsNewsTechnology

അലിബാബ: സൊമാറ്റോയിലെ ഓഹരികൾ വിറ്റഴിക്കുന്നു, കാരണം ഇതാണ്

സൊമാറ്റോയിലെ ഓഹരി വിൽപ്പന പൂർത്തിയാകുന്നതോടെ അലിബാബയുടെ ഓഹരി വിഹിതം 10 ശതമാനമായി ചുരുങ്ങും

സൊമാറ്റോയിലെ ഓഹരികൾ വിറ്റഴിക്കാനൊരുങ്ങി അലിബാബ. കണക്കുകൾ പ്രകാരം, 200 മില്യൺ ഡോളർ മൂല്യമുള്ള ഓഹരികളാണ് വിറ്റഴിക്കാൻ തീരുമാനിച്ചിരിക്കുന്നത്. 13 ശതമാനം ഓഹരി നിക്ഷേപമാണ് സൊമാറ്റോയിൽ അലിബാബക്ക് ഉള്ളത്. പ്രമുഖ ചൈനീസ് ഇ- കൊമേഴ്സ് കമ്പനിയാണ് അലിബാബ.

സൊമാറ്റോയിലെ ഓഹരി വിൽപ്പന പൂർത്തിയാകുന്നതോടെ അലിബാബയുടെ ഓഹരി വിഹിതം 10 ശതമാനമായി ചുരുങ്ങും. പ്രധാനമായും രണ്ട് ഉപസ്ഥാപനങ്ങളിലൂടെയാണ് അലിബാബ സൊമാറ്റോയിൽ നിക്ഷേപം നടത്തിയത്. ആൻഡ്ഫിൻ സിംഗപ്പൂർ ഹോൾഡിംഗ്, അലിപെ സിംഗപ്പൂർ ഹോൾഡിംഗ് എന്നിവയാണ് ഉപസ്ഥാപനങ്ങൾ.

Also Read: ലോകത്തിലെ ഏറ്റവും വലിയ ചേരികളിലൊന്നായ മുംബൈയിലെ ധാരാവി പുനര്‍വികസിപ്പിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്

2022 ജൂലായ് മാസത്തിൽ മൂര്‍ സ്ട്രാറ്റജിക് വെഞ്ച്വഴ്സ്, ഊബർ എന്നീ കമ്പനികൾ സൊമാറ്റോയിലെ മുഴുവൻ ഓഹരികളും വിറ്റിരുന്നു. ലോക്ക്- ഇൻ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ഈ കമ്പനികൾ ഓഹരികൾ വിറ്റഴിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button