Latest NewsNewsInternationalGulfQatar

ഡിസംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ

ദോഹ: ഡിസംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ. ഖത്തർ എനർജിയാണ് ഇന്ധന നിരക്ക് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് പ്രീമിയം പെട്രോളിന്റെ വില കുറഞ്ഞു. പെട്രോൾ പ്രീമിയം ലിറ്ററിന് 1.95 റിയാൽ, സൂപ്പർ ലിറ്ററിന് 2.10 റിയാൽ, ഡീസൽ ലിറ്ററിന് വില 2.05 റിയാൽ എന്നിങ്ങനെയാണ് നിരക്ക്.

Read Also: ഉയർന്ന കൊളസ്ട്രോൾ നിയന്ത്രണ വിധേയമാക്കാൻ ഇക്കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കൂ

അതേസമയം, നവംബർ മാസം പെട്രോൾ പ്രീമിയം ലിറ്ററിന് 2.00 റിയാലായിരുന്നു നിരക്ക്. യുഎഇയിലും 2022 ഡിസംബർ മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. ഡിസംബർ ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 3.30 ദിർഹമായിരിക്കും നിരക്ക്. നവംബർ മാസം സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 3.02 ദിർഹമായിരുന്നു നിരക്ക്.

സ്പെഷ്യൽ 95 പെട്രോളിന് ഡിസംബർ 1 മുതൽ 3.18 ദിർഹമാണ് വില. നവംബർ മാസം സ്പെഷ്യൽ 95 പെട്രോളിന്റെ വില 3.20 ദിർഹം ആയിരുന്നു. ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 3.11 ദിർഹമാണ് ഡിസംബർ മാസത്തെ നിരക്ക്. നവംബർ മാസത്തിൽ ഇ പ്ലസ് ലിറ്ററിന് 3.13 ദിർഹമായിരുന്നു വില.

Read Also: ‘നിയമ വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ കേരള സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ മോദി സര്‍ക്കാറിന് അഞ്ച് മിനിറ്റ് സമയം വേണ്ട’

shortlink

Related Articles

Post Your Comments


Back to top button