Latest NewsNewsLife StyleHealth & Fitness

വായ്പ്പുണ്ണിന് പരിഹാരം കാണാൻ

വായ്പ്പുണ്ണ് വന്നാല്‍ പലപ്പോഴും നമുക്ക് ഇഷ്ടമുള്ള ഭക്ഷണസാധനങ്ങള്‍ കഴിക്കാന്‍ സാധിക്കാതെ വരും. ആവശ്യമായ ചികിത്സ നല്‍കിയില്ലെങ്കില്‍ ചെറിയ വേദന വലുതായി മാറും. ചുണ്ടിലും, മോണയിലും, നാവിലുമാണ് വായ്പ്പുണ്ണ് ബാധിക്കാറുള്ളത്. ഈ സമയങ്ങളില്‍ വളരെ ശ്രദ്ധയോടെ വേണം ഭക്ഷണങ്ങള്‍ കഴിക്കാന്‍.

Read Also : പകൽ സമയത്ത് അടച്ചിട്ട വീടുകളിൽ മോഷണം: യുവാവ് അറസ്റ്റിൽ

തുളസി ഏറെ ഔഷധ ഗുണങ്ങളുള്ള ഒരു സസ്യമാണ്. വായ്പ്പുണ്ണിനെ ഒഴിവാക്കാന്‍ ഇത് നമ്മെ സഹായിക്കും. തുളസി ഇലകള്‍ എടുത്ത് വൃത്തിയായി കഴുകി ദിവസവും കഴിക്കുന്നത് നല്ലതാണ്. തുളസി ഇല കഴിച്ചതിന് ശേഷം കുറച്ചു വെള്ളവും കുടിക്കുക.

വേദന കുറയ്ക്കാന്‍ നല്ലൊരു പ്രതിവിധിയാണ് മഞ്ഞള്‍. ഭക്ഷണങ്ങളില്‍ മഞ്ഞള്‍ ചേര്‍ത്ത് കഴിക്കുന്നതിലും നല്ലത് മഞ്ഞളില്‍ ഒന്നോ രണ്ടോ തുള്ളി ഗ്ലിസറിന്‍ ചേര്‍ത്ത് നേരിട്ട് വേദനയുള്ളയിടത്ത് വയ്ക്കുന്നതാണ്. വേദനയുള്ള സ്ഥലത്ത് തേങ്ങാ പാല്‍ അല്ലെങ്കില്‍ വെളിച്ചെണ്ണ വെച്ച് മസ്സാജ് ചെയ്ത് കുറച്ച് സമയത്തിന് ശേഷം കഴുകി കളയുക. ഇത് മൗത്ത് അള്‍സര്‍ വേഗം ശമിക്കാന്‍ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button