Latest NewsNewsLife StyleHealth & Fitness

ഈ സോസിന്റെ അമിത ഉപയോ​ഗം നല്ലതല്ല

സോയാബീനില്‍ നിന്നും ബീന്‍സില്‍ നിന്നും ആണ് സോയാസോസ് ഉണ്ടാക്കുന്നത്. സോയാസോസ് ഇന്ന് നമ്മുടെ നിത്യ ജീവിതത്തിന്റെ ഒരു ഭാഗമാണ്. എന്നാല്‍ ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ് എന്ന കാര്യം നാം ശ്രദ്ധിക്കണം.

സോയാസോസിലടങ്ങിയ ഓക്സലേറ്റുകള്‍ കിഡ്നി സ്റ്റോണിനു കാരണമാകുന്നു. കൂടാതെ ഫൈറ്റോ ഈസ്ട്രജന്‍ വൃക്കകളുടെ പ്രവര്‍ത്തനത്തകരാറിനു കാരണമാകുന്നു. സോയാസോസ് സ്തനാര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്നു. സോയാ ഉല്‍പ്പന്നങ്ങളില്‍ അടങ്ങിയ ഐസോഫ്ലേവനുകള്‍ സ്തനാര്‍ബുദ കോശങ്ങള്‍ പെരുകാന്‍ കാരണമാകും. സ്ത്രീകളിലെ ആര്‍ത്തവചക്രത്തെയും ഇത് ബാധിക്കും.

സോയാസോസിലെ ഗോയിട്രോജനുകള്‍ തൈറോയ്ഡ് ഹോര്‍മോണുകളെ ബാധിക്കുന്ന ഒരുതരം ഐസോഫ്ലേവനുകള്‍ ആണ്. ഇത് ഹൈപ്പര്‍തൈറോയ്ഡിസത്തിനു കാരണമാകും.

Read Also : തൊഴിലന്വേഷകരെ വലയിലാക്കാൻ വ്യാജപരസ്യം: ചതിയിലകപ്പെടരുതെന്ന് മുന്നറിയിപ്പ് നൽകി ഫുജൈറ പോലീസ്

സോയാസോസിന്റെ പതിവായ ഉപയോഗം ബീജത്തിന്റെ എണ്ണത്തെ ബാധിക്കുന്നു. ഈസ്ട്രജന്‍ ഹോര്‍മോണിനെയും ബാധിക്കുന്നു. പുരുഷന്മാരിലെ പ്രത്യുല്പാദനത്തെ ഇത് ദോഷകരമായി ബാധിക്കും.

സോയാസോസിലെ ചേരുവകള്‍ നാഡികളുടെ ആരോഗ്യത്തെ ബാധിക്കുന്നു. സോയാസോസില്‍ കൂടിയ അളവില്‍ അടങ്ങിയ ഗ്ലൂട്ടമിക് ആസിഡ് വളരെയധികം വിഷാംശം അടങ്ങിയതാണ്. രുചി കൂട്ടാന്‍ മോണോ സോഡിയം ഗ്ലൂട്ടമേറ്റ് (MSG) എന്ന അജിനോമോട്ടോയും സോയാസോസില്‍ ചേര്‍ക്കുന്നുണ്ട്.

ദഹനപ്രശ്നങ്ങള്‍ക്കും സോയാസോസ് കാരണമാകുന്നു. പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനത്തെയും ബാധിക്കും. ശരീരത്തിലെ ദഹനേന്ദ്രിയ വ്യവസ്ഥയിലെ ട്രിപ്സിന്‍ ഇന്‍ഹിബിറ്റേഴ്സിന്റെ ഫലമായാണ് ഇതുണ്ടാകുന്നത്. സോയാസോസില്‍ കൂടിയ അളവില്‍ അടങ്ങിയ ഉപ്പ് ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത കൂട്ടുന്നു. രക്തസമ്മര്‍ദം പെട്ടെന്ന് ഉയരാനും ഇത് കാരണമാകുന്നു. ഇതിലെ ചേരുവകള്‍ ഗര്‍ഭിണികള്‍ക്കും ദോഷം ചെയ്യും. ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയെ ദോഷകരമായി സോയാസോസ് ബാധിക്കും.

shortlink

Related Articles

Post Your Comments


Back to top button