Latest NewsNewsFootballSports

ഖത്തർ ലോകകപ്പിൽ ജപ്പാനെ തകർത്ത് ക്രൊയേഷ്യ ക്വാര്‍ട്ടറിൽ

ദോഹ: ഖത്തർ ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ ജപ്പാനെ തകർത്ത് ക്രൊയേഷ്യ ക്വാര്‍ട്ടറിൽ. നിശ്ചിത സമയത്തും അധിക സമയത്തും 1-1 സമനിലയായ മത്സരത്തില്‍ പെനല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു ക്രൊയേഷ്യയുടെ ജയം. ഷൂട്ടൗട്ടില്‍ ജപ്പാന്‍റെ ആദ്യ കിക്കെടുത്ത മയാ യോഷിധക്കും ടാകുമ അസാനോക്കും പിഴച്ചപ്പോള്‍ ക്രൊയേഷ്യയുടെ മരിയോ പസിലിച്ചും മാര്‍ക്കോ ലിവാജയും കിക്കുകള്‍ ഗോളാക്കി.

ജപ്പാന്‍റെ മൂന്നാം കിക്കെടുത്ത കൗറു മിടോമ ഗോളാക്കി ജപ്പാന് പ്രതീക്ഷകൾ നല്‍കി. ക്രൊയേഷ്യയുടെ മൂന്നാം കിക്കെടുത്ത മാഴ്സലോ ബ്രോവിച്ചും പിഴവേതുമില്ലാതെ ഗോള്‍ നേടി. എന്നാൽ, ജപ്പാന്‍റെ നാലാം കിക്കെടുത്ത ടാകുമി മിമിനോക്ക് പിഴച്ചപ്പോള്‍ ക്രോയേഷ്യയുടെ നാലാം കിക്കും ഗോളാക്കി നിക്കോള വാല്‍സിച്ച് ക്രൊയേഷ്യയെ ക്വാര്‍ട്ടറിലെത്തിച്ചു.

നേരത്തെ, നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും തുല്യത പാലിച്ചിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയുടെ 43-ാം മിനിറ്റില്‍ ഡെയ്സന്‍ മെയ്ഡായുടെ ഗോളില്‍ ജപ്പാൻ മുന്നിലെത്തി. രണ്ടാം പകുതിയിലെ 55-ാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ചിന്‍റെ തകർപ്പൻ ഹെഡ്ഡറിലൂടെ ക്രൊയേഷ്യ സമനില ഗോൾ നേടി.

തുടക്കം മുതല്‍ ആക്രമണ ഫുട്ബോള്‍ പുറത്തെടുത്ത ജപ്പാന്‍ ക്രൊയേഷ്യയെ വിറപ്പിച്ചു നിര്‍ത്തി. ആദ്യ പകുതിയിലെ ലീഡില്‍ ജപ്പാന്‍ ആത്മവിശ്വാസത്തോടെ ഇടവേളക്ക് പിരിഞ്ഞെങ്കിലും ക്രൊയേഷ്യ രണ്ടാം പകുതിയുടെ തുടക്കത്തിലെ സമനില കണ്ടെത്തി മത്സരത്തില്‍ തരിച്ചെത്തി. എന്നാല്‍, മികച്ച മുന്നേറ്റത്തിലൂടെ ജപ്പാൻ ക്രോയേഷ്യന്‍ ഗോള്‍മുഖം തുടര്‍ച്ചയായി ആക്രമിച്ചു.

Read Also:- ക്രി​സ്മ​സ്, ന്യൂഇയർ പ്രമാണിച്ച് എ​ക്സൈ​സിന്‍റെ പ്ര​ത്യേ​ക പ​രി​ശോ​ധ​ന : ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

എക്സ്ട്രാ ടൈമിന്‍റെ തുടക്കത്തിലെ ക്യാപ്റ്റന്‍ ലൂക്ക മോഡ്രിച്ചിനെ ക്രോയേഷ്യ പിന്‍വലിച്ച് പകരം ലോവ്‌റോ മജേറിനെ ഗ്രൗണ്ടിലിറക്കി. തുടർന്ന്, ക്രോയേഷ്യ മികച്ച മുന്നേറ്റത്തിലൂടെ ജപ്പാന്‍ ഗോള്‍ മുഖം വിറപ്പിക്കുന്നതിനിടെ നടത്തിയൊരു അപ്രതീക്ഷിത പ്രത്യാക്രമണത്തില്‍ മിടോമ തൊടുത്ത ബുള്ളറ്റ് ഷോട്ട് ക്രോയേഷന്‍ ഗോള്‍ കീപ്പര്‍ ലിവാകോവിച്ച് അവിശ്വസനീയമായി തട്ടിയകറ്റിയത് ക്രൊയേഷ്യക്ക് ആശ്വാസമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button