IdukkiLatest NewsKeralaNattuvarthaNews

കഞ്ചാവും കഠാരയുമായി യുവാക്കൾ അറസ്റ്റിൽ

പാലക്കാട് മണ്ണാര്‍കാട് തിരുവിഴാംകുന്ന് മാടാംപാറ എം. ഷാജഹാന്‍ (33), മണ്ണാര്‍കാട് കോട്ടോപാടം വളപ്പില്‍ വി. സുല്‍ഫിക്കര്‍ അലി (27), മണ്ണാര്‍കാട് കോട്ടോപാടം വളപ്പില്‍ വി. മുഹമ്മദ് ഷൗക്കത്തലി (28), മണ്ണാര്‍കാട് കുമരമ്പത്തൂര്‍ അക്കിപാടം ബംഗ്ലാവ് പടി ചുങ്കത്ത് സി. മുഹമ്മദ് ഹാരിസ് (38) എന്നിവരെയാണ് പിടികൂടിയത്

തൊടുപുഴ: വാഹന പരിശോധനക്കിടെ കഞ്ചാവും കഠാരയുമായി നാലംഗ സംഘം എക്‌സൈസ് പിടിയിൽ. പാലക്കാട് മണ്ണാര്‍കാട് തിരുവിഴാംകുന്ന് മാടാംപാറ എം. ഷാജഹാന്‍ (33), മണ്ണാര്‍കാട് കോട്ടോപാടം വളപ്പില്‍ വി. സുല്‍ഫിക്കര്‍ അലി (27), മണ്ണാര്‍കാട് കോട്ടോപാടം വളപ്പില്‍ വി. മുഹമ്മദ് ഷൗക്കത്തലി (28), മണ്ണാര്‍കാട് കുമരമ്പത്തൂര്‍ അക്കിപാടം ബംഗ്ലാവ് പടി ചുങ്കത്ത് സി. മുഹമ്മദ് ഹാരിസ് (38) എന്നിവരെയാണ് പിടികൂടിയത്.

Read Also : കിടപ്പുരോ​ഗിയായ ഭാര്യയുടെ കഷ്ടപ്പാട് സഹിക്കാൻ കഴിയുന്നില്ല; വെള്ളം നിറഞ്ഞ നിലവറയിലേക്ക് തള്ളിയിട്ട് കൊന്ന് ഭർത്താവ് 

ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കെത്തിയ ക്രിമിനല്‍ സംഘമാണെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന്, പൊലീസും പ്രതികളെക്കുറിച്ച്‌ അന്വേഷണം തുടങ്ങി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ചോദ്യം ചെയ്ത് വരികയാണെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ അറിയിച്ചു.

പരിശോധനയില്‍ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ സാവിച്ചന്‍ മാത്യു, ദേവദാസ്, ജയരാജ്, സുബൈര്‍, അനൂപ്, ദിലീപ്, സുമേഷ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അപര്‍ണ്ണ ശശി, സിന്ധു, ഡ്രൈവര്‍ അനീഷ് ജോണ്‍ എന്നിവര്‍ സംബന്ധിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കും.

 

shortlink

Related Articles

Post Your Comments


Back to top button