Latest NewsKeralaNews

പി.എൻ.ബി തട്ടിപ്പ് കേസിൽ കോഴിക്കോട് കോർപ്പറേഷന് നഷ്ടമായ പണം പലിശ സഹിതം തിരിച്ചു നൽകുമെന്ന് മേയർ

കോഴിക്കോട്: പി.എൻ.ബി തട്ടിപ്പ് കേസിൽ കോഴിക്കോട് കോർപ്പറേഷന് നഷ്ടമായ പണം പലിശ സഹിതം തിരിച്ചു നൽകുമെന്ന് മേയർ ഡോ: ബീന ഫിലിപ്പ് വ്യക്തമാക്കി. ചൊവ്വാഴ്ച പണം നൽകിയില്ലെങ്കിൽ ബാങ്കുകൾ ഉപരോധിക്കുമെന്ന് സി.പി.ഐ.എം ജില്ല സെക്രട്ടറി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, സമരവുമായി മുന്നോട്ടു പോകരുതെന്ന് ബാങ്ക് ആവശ്യപ്പെട്ടതായും മേയർ അറിയിച്ചു.

നഷ്ടപ്പെട്ട പണം പലിശ സഹിതം തിരിച്ചു നൽകും പക്ഷെ നടപടി ക്രമങ്ങളുടെ കാലതാമസമുണ്ടെന്നാണ് ബാങ്ക് അറിയിച്ചിരുന്നത്.

അതേസമയം, ഇരുപത്തിനാല് മണിക്കൂറിനകം പണം തിരികെ നൽകണമെന്ന് കോർപ്പറേഷൻ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഇതോടൊപ്പം ബാങ്ക് ഇടപാടുകളുടെ രേഖയും കോർപ്പറേഷൻ ആവശ്യപ്പെട്ടിടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button