Latest NewsNewsBusiness

ഐഡിബിഐ ബാങ്ക്: ഭൂരിപക്ഷ ഓഹരി ഉടമസ്ഥാവകാശത്തിൽ പുതിയ മാറ്റങ്ങൾ വരുത്താനൊരുങ്ങി കേന്ദ്രം

പുതുതായി രൂപീകരിക്കുന്ന സ്വകാര്യ ബാങ്കുകളുടെ പ്രമോട്ടർമാർക്ക് മാത്രമാണ് ഈ പരിഷ്കരണങ്ങൾ ബാധകമെന്ന് അറിയിച്ചിട്ടുണ്ട്

ഐഡിബിഐ ബാങ്കിന്റെ ഭൂരിപക്ഷ ഓഹരി ഉടമസ്ഥാവകാശം പരിഷ്കരിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, ഐഡിബിഐ ബാങ്കിൽ 51 ശതമാനത്തിനുമേൽ ഓഹരികൾ കൈവശം വെക്കാൻ വിദേശ നിക്ഷേപകർ അല്ലെങ്കിൽ വിദേശ നിക്ഷേപ ഫണ്ടുകൾ എന്നിവയുടെ കൺസോർഷ്യത്തെ അനുവദിക്കാനാണ് കേന്ദ്രസർക്കാർ പദ്ധതിയിടുന്നത്. നിലവിൽ റിസർവ് ബാങ്കിന്റെ ചട്ടപ്രകാരം, പുതിയ സ്വകാര്യ ബാങ്കുകളിൽ 51 ശതമാനത്തിനുമേൽ ഓഹരികൾ കൈവശം വയ്ക്കാൻ വിദേശ നിക്ഷേപകർക്ക് അനുവാദമില്ല.

പുതുതായി രൂപീകരിക്കുന്ന സ്വകാര്യ ബാങ്കുകളുടെ പ്രമോട്ടർമാർക്ക് മാത്രമാണ് ഈ പരിഷ്കരണങ്ങൾ ബാധകമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം, ഐഡിബിഐ ബാങ്കിനെ ഏതെങ്കിലും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടും ചില മാറ്റങ്ങൾ വരുത്തുന്നുണ്ട്. ഇത്തരത്തിൽ ഐഡിബിഐ ബാങ്കിനെ ഏതെങ്കിലും ബാങ്കിതര ധനകാര്യ സ്ഥാപനം ഏറ്റെടുത്തു ലയിപ്പിച്ചാൽ അഞ്ച് വർഷത്തേക്കുള്ള ലോക്ക്- ഇൻ ചട്ടത്തിൽ ഇളവുകൾ വരുത്താനാണ് കേന്ദ്രസർക്കാറും റിസർവ് ബാങ്കും സംയുക്തമായി പദ്ധതിയിടുന്നത്.

Also Read: പൗര്‍ണമി വ്രതം ദേവീ പ്രീതിക്ക് ഉത്തമം: ഓരോമാസവും അനുഷ്ഠിക്കേണ്ട വിധം

shortlink

Related Articles

Post Your Comments

Related Articles


Back to top button