Latest NewsNewsIndia

‘ബുര്‍ഖ ധരിക്കുന്നതില്‍ ലജ്ജ തോന്നുന്നു’: എന്തുകൊണ്ടാണ് നമ്മുടെ അവസ്ഥ ഇത്രയും മോശമായതെന്ന് ആരിഫ് മുഹമ്മദ് ഖാന്‍

ഡൽഹി: ബുര്‍ഖ ധരിക്കുന്നതില്‍ തനിക്ക് അസ്വസ്ഥതയല്ല മറിച്ച് ലജ്ജ തോന്നുന്നുവെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നമ്മള്‍ അറിവിന്റെ കേന്ദ്രമാണെന്നാണ് ലോകം അനുമാനിക്കുന്നതെന്നും പിന്നെ എന്തുകൊണ്ടാണ് നമ്മുടെ അവസ്ഥ ഇത്രയും മോശമായതെന്നും അദ്ദേഹം ചോദിച്ചു. നമ്മുടെ പൈതൃകത്തോടും ആദര്‍ശങ്ങളോടും നാം വിശ്വസ്ത പുലര്‍ത്താത്തതാണ് ഇതിന്റെ പ്രധാന കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബുര്‍ഖ ധരിക്കണമെന്ന് ആവശ്യപ്പെടുന്ന നിരവധി മുസ്ലീം പെണ്‍കുട്ടികൾ രാജ്യത്തുണ്ടെന്ന അഭിപ്രായത്തിനോടും ഗവര്‍ണര്‍ പ്രതികരിച്ചു. ‘ആരാണ് ബുര്‍ഖ ധരിക്കുന്നത് തടയുന്നത്. ഈ രാജ്യം സ്വതന്ത്രമാണ്, ഇത് ജനാധിപത്യമാണ്. ഓരോ വ്യക്തിക്കും ഇഷ്ടമുള്ളത് ധരിക്കാന്‍ അവകാശമുള്ളതുപോലെ. അതുപോലെ, 12-ാം ക്ലാസ് വരെയുള്ള സ്‌കൂളുകള്‍ക്ക് അവരുടേതായ ഡ്രസ് കോഡ് നടപ്പിലാക്കാനും അവകാശമുണ്ട്. ലോകത്തെവിടെയും അംഗീകരിക്കപ്പെട്ടതാണിത് ‘ ഗവര്‍ണര്‍ പറഞ്ഞു.

ന്യൂ ഗോവ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും കൂടുതൽ പ്രതിവാര സർവീസുകളുമായി ഇൻഡിഗോ

‘ഹിജാബ് ധരിക്കാന്‍ അനുവാദം നല്‍കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നമുക്കുണ്ട്, നിങ്ങള്‍ക്ക് ഇവിടെ പഠിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ അവിടെ പോകുക. എന്നാല്‍, നിങ്ങള്‍ അഡ്മിഷന്‍ എടുത്ത ദിവസവും ഇവിടെ ഹിജാബ് ധരിക്കാന്‍ അനുവദിച്ചിരുന്നില്ല, എന്നിട്ടും നിങ്ങള്‍ ഇവിടെ അഡ്മിഷന്‍ എടുത്തു. പിന്നീട് നിങ്ങള്‍ ഈ വിഷയം ഉന്നയിച്ചു. അത് നടക്കില്ല. സ്വാര്‍ത്ഥതയ്ക്കുവേണ്ടി മാത്രം മതത്തെയും സംസ്‌കാരത്തെയും വിഭജിക്കരുത്,’ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button