KeralaLatest NewsNews

കുടുംബത്തിലെ ശാപം മാറ്റാനുള്ള പൂജ, സ്ത്രീ ആള്‍ദൈവവും സംഘവും തട്ടിയെടുത്തത് 55 പവന്‍ സ്വര്‍ണവും ഒന്നര ലക്ഷം രൂപയും

വീട്ടുകാരുടെ അന്ധവിശ്വാസം മുതലെടുത്ത് സ്ത്രീ ആള്‍ദൈവവും സംഘവും തട്ടിയെടുത്ത് 55 പവനും ഒന്നര ലക്ഷം രൂപയും

തിരുവനന്തപുരം: ദുര്‍മന്ത്രവാദത്തിന്റെ മറവില്‍ വന്‍ കവര്‍ച്ച. കുടുംബത്തിലെ ശാപം മാറ്റാനുള്ള പൂജയ്‌ക്കെത്തിയ കളിയിക്കാവിള സ്വദേശിനിയായ ആള്‍ദൈവവും സംഘവും 55 പവന്‍ സ്വര്‍ണവും ഒന്നര ലക്ഷം രൂപയും കവര്‍ന്നെന്നു പരാതി. തിരുവനന്തപുരം ജില്ലയിലെ വെള്ളായണിയിലാണ് സംഭവം. സ്വര്‍ണവും പണവും പൂജാമുറിയില്‍ അടച്ചുവച്ച് പൂജിച്ചാലേ ഫലം കിട്ടൂവെന്ന് പറഞ്ഞാണ് കൈക്കലാക്കിയത്. തിരികെ ചോദിച്ചപ്പോള്‍ കുടുംബത്തെ ഒന്നാകെ കുരുതികൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതി.

Read Also: ഇതുപോലുളള റഫറിമാരെ പ്രധാന മത്സരത്തിന് നിയോഗിക്കരുത്, ഫിഫയുടെ നടപടി വരുമെന്നതിനാൽ കൂടുതൽ പറയുന്നില്ല: മെസി

കുടുംബത്തിലെ മരണങ്ങളില്‍ മനം തകര്‍ന്നാണ് വെള്ളായണി കൊടിയില്‍ വീട്ടിലെ വിശ്വംഭരനും മക്കളും തെറ്റിയോട് ദേവിയെന്ന് അവകാശപ്പെടുന്ന കളിയിക്കാവിളയിലെ ആള്‍ദൈവത്തില്‍ അഭയം പ്രാപിക്കുന്നത്. ആള്‍ദൈവമായ വിദ്യയും നാലംഗസംഘവും 2021 ആദ്യം പൂജക്കായി വെള്ളായണിയിലെ വീട്ടിലെത്തി. വീട്ടില്‍ അടുത്തുതന്നെ വീണ്ടും ദുര്‍മരണം ഉണ്ടാകുമെന്ന് പറഞ്ഞ് വിദ്യ കുടുംബത്തെ ഭീഷണിപ്പെടുത്തി. സഹോദരന്‍ മരിച്ച വിഷയത്തില്‍ കഴിഞ്ഞിരുന്ന വീട്ടമ്മയും മറ്റും ഇത് വിശ്വസിച്ചു. തുടര്‍ന്ന് വീട്ടിലെ ഒരു മുറി പൂജാകേന്ദ്രമാക്കി മാറ്റി. മുറിയും അലമാരയും തട്ടിപ്പിനുള്ള ഉപാധിക്കളാക്കിയായിരുന്നു തുടര്‍ന്നുള്ള നീക്കങ്ങള്‍. രാത്രിയുടെ മറവിലായിരുന്നു പൂജകള്‍. ദേവി പ്രീതിപ്പെടണമെങ്കില്‍ സ്വര്‍ണവും പണവും പൂജാമുറിയിലെ അലമാരിയില്‍ വച്ച് പൂട്ടി പൂജിക്കണമെന്ന് വിദ്യ നിര്‍ദേശിച്ചു. ദേവിയും അദൃശ്യമായി ഇരുതല സര്‍പ്പവും മുറിയിലുണ്ടാകുമെന്ന് വീട്ടുകാരോടു പറഞ്ഞു. പതിനഞ്ച് ദിവസം അലമാര തുറക്കാന്‍ പാടില്ലെന്നും ആള്‍ദൈവം അറിയിച്ചതായി പരാതിയില്‍ പറയുന്നു.

എന്നാല്‍ പതിനഞ്ച് ദിവസം കഴിഞ്ഞപ്പോള്‍ അലമാര തുറക്കാന്‍ ആള്‍ദൈവമെത്തിയില്ല. അന്വേഷിച്ചപ്പോള്‍ ശാപം തീര്‍ന്നില്ലെന്നും മൂന്ന് മാസം കഴിയുമെന്ന് മറുപടി. പിന്നീടത് ഒരു വര്‍ഷമായി. ഒടുവില്‍ ഗതികെട്ട് വീട്ടുകാര്‍ തന്നെ അലമാര തുറന്നപ്പോള്‍ സ്വര്‍ണവുമില്ല, പണവുമില്ല. തുടര്‍ന്ന് വിദ്യയെ ബന്ധപ്പെട്ടപ്പോള്‍ കേസ് കൊടുത്താല്‍ കുടുംബത്തെ ഒന്നാകെ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയതായി വീട്ടുകാര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button