Latest NewsNewsLife StyleHealth & Fitness

സാനിറ്ററി നാപ്കിനുകളേക്കാൾ സുരക്ഷിതം : അറിയാം ഇതിനെ പറ്റി

ആർത്തവദിവസങ്ങളെ സ്ത്രീകൾ എപ്പോഴും വളരെ വിഷമത്തോടെയാണ് കാണാറുള്ളത്. ഈ സമയത്ത് സാനിറ്ററി നാപ്കിനുകളേക്കാൾ സുരക്ഷിതമായ ഒന്നാണ് മെന്‍സ്ട്രല്‍ കപ്പുകള്‍.

മാസമുറ സമയത്ത് ഗര്‍ഭാശയ മുഖം അഥവാ സെര്‍വിക്‌സിന് തൊട്ടു താഴെയായാണ് ഇതു വയ്ക്കുക. ഇത് ആര്‍ത്തവ രക്തം പുറത്തേയ്ക്കു വരാതെ ഉള്ളില്‍ വച്ചു തന്നെ ശേഖരിയ്ക്കും. ഇതിനാല്‍ തന്നെ ഈ സമയത്തെ ഈര്‍പ്പം, രക്തത്തിന്റെ നനവു കൊണ്ടുണ്ടാകുന്ന അസ്വസ്ഥത എന്നിവ ഉണ്ടാകുകയുമില്ല. മറ്റുള്ളവ രക്തം വലിച്ചെടുക്കുമ്പോള്‍ ഇത് രക്തം ശേഖരിയ്ക്കുന്നു.

Read Also : ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് ഏതറ്റം വരെയും സഹായം നൽകും: വി ശിവൻകുട്ടി

10 വര്‍ഷം വരെ ഒരു കപ്പു വാങ്ങിയാല്‍ ഉപയോഗിയ്ക്കാന്‍ സാധിയ്ക്കുമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. കഴുകി വൃത്തിയാക്കി ഉപയോഗിയ്ക്കുവാന്‍ പറ്റുന്ന തരത്തിലുള്ളതാണ് മെന്‍സ്ട്രല്‍ കപ്പ്. സാനിറ്ററി നാപ്കിന്‍ പോലുള്ള ചിലവും ഇതിനില്ല.

മെന്‍സ്ട്രല്‍ കപ്പ് ഉള്ളിലേയ്ക്കു കയറ്റി വച്ചാല്‍ ഇത് 10-12 മണിക്കൂര്‍ കഴിഞ്ഞാണ് പുറത്തെടുക്കുക. കഴുകി വീണ്ടും ഉപയോഗിയ്ക്കാം. ഉപയോഗം കഴിഞ്ഞാല്‍, പിന്നീട് ഇത് സോപ്പും ചൂടുവെള്ളവും ഉപയോഗിച്ചു കഴുകി വൃത്തിയാക്കി ഉണക്കി എടുത്ത് അടുത്ത തവണ ഉപയോഗിയ്ക്കാം. കൂടുതല്‍ ബ്ലീഡിംഗ് ഉള്ളവര്‍ക്ക് നാലഞ്ച് മണിക്കൂര്‍ കൂടുമ്പോള്‍ ഇത് മാറ്റേണ്ടി വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button