ThiruvananthapuramKeralaNattuvarthaLatest NewsNews

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : പ്രതി പിടിയിൽ

തിരുവനന്തപുരം വിതുര മേമല സ്വദേശിയായ പ്രിൻസ് (23) ആണ് കുട്ടിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് നിരന്തര പീഡനത്തിന് വിധേയയാക്കിയത്

തിരുവനന്തപുരം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. തിരുവനന്തപുരം വിതുര മേമല സ്വദേശിയായ പ്രിൻസ് (23) ആണ് കുട്ടിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് നിരന്തര പീഡനത്തിന് വിധേയയാക്കിയത്.

Read Also : ‘വെറും 40,000 രൂപയ്ക്ക് വേണ്ടി ഞങ്ങൾ അങ്ങനെ ചെയ്യില്ല, ഞങ്ങളെ ആ കേസിൽ കുടുക്കിയത് ഈ രണ്ടു പേർ ‘- ഫീനിക്സ് കപ്പിൾ

ഒരു വർഷം മുമ്പാണ് പ്രിൻസ് പെൺകുട്ടിയുമായി ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിക്കുന്നത്. സ്കൂളിലേക്ക് പോകും വഴി കുട്ടിയെ പലയിടത്തും കൊണ്ടുപോകുന്നതിനിടെ പെരുമാതുറയിലെ സൃഹൃത്തിന്റെ വീട്ടിലടക്കം പല സ്ഥലങ്ങളിലെത്തിച്ച് ബലാത്സംഗം ചെയ്തു. ഇടയ്ക്കിട അവധിയായതിനെ തുടർന്ന് സ്കൂൾ അധികൃതർ വീട്ടിൽ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന്, രക്ഷിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയതോടെ പ്രിൻസിനെതിരെ പെൺകുട്ടിയ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് നെടുമങ്ങാട് പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button