Latest NewsIndiaNews

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കുതിക്കുന്നു: കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് അതിവേഗം വളര്‍ച്ച രേഖപ്പെടുത്തിയതായി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍. എന്നാല്‍ സമ്പദ് വ്യവസ്ഥയിലെ പുരോഗതിയില്‍ അഭിമാനം കൊള്ളാതെ ചിലര്‍ അസൂയാലുക്കളായിട്ടുണ്ടെന്ന് പ്രതിപക്ഷ എം പിമാരെ വിമര്‍ശിച്ച് കൊണ്ട് ധനമന്ത്രി ലോക്‌സഭയില്‍ പറഞ്ഞു.

Read Also: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : പ്രതി പിടിയിൽ

ഇന്ത്യന്‍ രൂപ ഡോളറിന് മുന്നില്‍ തകര്‍ന്നടിഞ്ഞത് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് എം പി രേവന്ത് റെണ്ഡിയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍. ഡോളറിന് മുന്നില്‍ ഇന്ത്യന്‍ കറന്‍സി 83 രൂപയിലെത്തിയത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന പ്രതിപക്ഷ എം പിയുടെ ചോദ്യത്തിന് ഇന്ത്യയുടെ അതിവേഗമുള്ള വളര്‍ച്ചയില്‍ അഭിമാനം കൊള്ളണമെന്നും എന്നാല്‍ ചിലരത് തമാശയായി കാണുന്നു എന്നും നിര്‍മലാ സീതാരാന്‍ മറുപടി നല്‍കി.

2013-ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ‘ഇന്ത്യന്‍ രൂപ ഐസിയുവിലാണ്’ എന്ന് കേന്ദ്ര ധനമന്ത്രിയായിരുന്ന പി ചിദംബരത്തിനെതിരെ നരേന്ദ്ര മോദി നടത്തിയ ട്വീറ്റ് ചൂണ്ടിക്കാട്ടിയും പ്രതിപക്ഷ എം പി വിമര്‍ശനമുന്നയിച്ചു. ഇപ്പോള്‍ ഇന്ത്യന്‍ രൂപയെ ഐസിയുവില്‍ നിന്ന് രക്ഷിക്കാനായി എന്തെങ്കിലും മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് റെഡ്ഡി തുടര്‍ന്ന് ചോദിച്ചു.

എല്ലാ കറന്‍സികള്‍ക്കെതിരെയും ഇന്ത്യന്‍ രൂപ നില മെച്ചമാക്കിയിട്ടുള്ളതായും ഡോളര്‍-രൂപ അന്തരം പിടിച്ചു നിര്‍ത്താനായി ഇന്ത്യയുടെ കരുതല്‍ വിദേശ നാണ്യ ശേഖരം റിസര്‍വ്വ് ബാങ്ക് വിനിയോഗിച്ചതായും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button