ArticleNews

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ലോകം, ഓരോ കോണിലും ആഘോഷങ്ങൾ ഇങ്ങനെ

വളരെ വ്യത്യസ്ഥമായ രീതിയിലാണ് ഡെന്മാർക്കിലെ ജനത പുതുവത്സരത്തെ വരവേൽക്കുന്നത്

ലോകത്തെമ്പാടുമുള്ള ജനങ്ങൾ ഒരുപോലെ കാത്തിരിക്കുന്നതാണ് പുതുവർഷം. ലോകത്തിന്റെ ഓരോ കോണിലും പുതുവർഷം വ്യത്യസ്ഥമായാണ് ആഘോഷിക്കുന്നത്. പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങുന്നവർക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പരമ്പരാഗത രീതിയിലുള്ള ആഘോഷങ്ങളെ കുറിച്ച് കൂടുതൽ അറിയാം.

സ്പെയിൻ

12 മുന്തിരികൾ പുതുവർഷത്തിൽ കഴിച്ചാണ് സ്പെയിൻ ജനത പുതുവർഷത്തെ വരവേൽക്കുന്നത്. പുതുവത്സര രാവിൽ അർദ്ധ രാത്രിയിൽ ക്ലോക്കിന്റെ ഓരോ സ്ട്രോക്കിലും ഒന്ന് എന്ന നിലയിലാണ് അവർ മുന്തിരി കഴിക്കുന്നത്. ഓരോ മുന്തിരിയും വരും വർഷത്തിലെ ഓരോ മാസത്തെയാണ് പ്രതിനിധീകരിക്കുന്നത്.

ഡെന്മാർക്ക്

വളരെ വ്യത്യസ്ഥമായ രീതിയിലാണ് ഡെന്മാർക്കിലെ ജനത പുതുവത്സരത്തെ വരവേൽക്കുന്നത്. ദുരാത്മാക്കളെ തുരത്താൻ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും വാതിലുകൾക്ക് നേരെ പഴയ പ്ലേറ്റുകളും ഗ്ലാസ്സുകളും എറിഞ്ഞാണ് ഇവർ പുതുവത്സരത്തെ വരവേൽക്കുന്നത്.

ഗ്രീസ്

ഓരോ പുതുവർഷത്തെയും പുനർജന്മത്തിന്റെ പ്രതീകമായാണ് ഗ്രീസിലെ ജനത കാണുന്നത്. അതിനാൽ, പുതുവത്സര വേളയിൽ ഇവർ വീടിന്റെ മുൻ വാതിലിൽ പരമ്പരാഗത മാതൃകയിൽ ഉള്ളി തൂക്കി ഇടാറുണ്ട്. ഇത് ഭാഗ്യം കൊണ്ടുവരുമെന്നാണ് ഗ്രീസിലെ ജനത വിശ്വസിക്കുന്നത്.

ഫിൻലാൻഡ്

ഫിന്‍ലാന്‍ഡില്‍, ഉരുകിയ ടിന്‍ വെള്ളമുള്ള ഒരു പാത്രത്തില്‍ ഇട്ടുകൊണ്ടാണ് പുതുവര്‍ഷം ആഘോഷിക്കുന്നത്. ഹൃദയത്തോട് അടുത്ത് നില്‍ക്കുന്നത് എന്ന ഓര്‍മ്മയില്‍ ഒരു മോതിരം എല്ലാവര്‍ക്കും സമ്മാനിക്കുന്നുണ്ട്. പന്നി മാംസം ഉള്‍പ്പെട്ട വിഭവങ്ങള്‍ പരസ്പരം വിളമ്പിയും ഇവര്‍ ആഘോഷിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button