KeralaLatest News

11കാരിയെ സിനിമ കാണിക്കാമെന്ന് പറഞ്ഞ് തിയേറ്ററിലെത്തിച്ച് പീഡിപ്പിച്ചു: സ്‌കൂള്‍ ബസ് ക്ലീനര്‍ അറസ്റ്റില്‍

പാലക്കാട്: ചിറ്റൂരില്‍ 11 വയസുകാരിയെ തിയേറ്ററില്‍ കൊണ്ടുപോയി പീഡിപ്പിച്ച 60കാരനായ സ്‌കൂള്‍ ബസ് ക്ലീനര്‍ അറസ്റ്റില്‍. രാജഗോപാല്‍ എന്നയാളാണ് പൊലീസ് പിടിയിലായിരിക്കുന്നത്. വണ്ടിത്താവളം സ്‌കൂള്‍ ബസിലെ ക്ലീനറായി ജോലിചെയ്ത് വരുന്നയാളായിരുന്നു അറസ്റ്റിലായ രാജഗോപാല്‍.

സിനിമയ്ക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞാണ് കുട്ടിയെ ഇയാള്‍ സ്‌കൂളില്‍ നിന്ന് ഇറക്കിയത്. തുടര്‍ന്ന് ചിറ്റൂരുളള കൈരളി തിയേറ്ററിലേക്ക് കൊണ്ടുപോയി. സിനിമ പ്രദര്‍ശനം തുടങ്ങിയതോടെയാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവം സമീപത്തിരുന്നയാളുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് തീയറ്ററിലുളളവര്‍ ചേര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

തൊട്ടുപിന്നാലെ പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. രാജഗോപാലിനെതിരെ സമാന കേസുകള്‍ മുന്‍പ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ച് വരുകയാണെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button