Latest NewsSaudi ArabiaNewsInternationalGulf

മാലിന്യങ്ങൾ വലിച്ചെറിഞ്ഞാൽ കർശന നടപടി: മുന്നറിയിപ്പുമായി സൗദി അറേബ്യ

റിയാദ്: മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഇത്തരക്കാർക്ക് കർശന പിഴ ചുമത്തുമെന്ന് സൗദി അറേബ്യ അറിയിച്ചു. നടക്കുന്നതിനിടയിലെ വാഹനങ്ങളുടെയോ കെട്ടിടങ്ങളുടെയോ ജനാലകളിലൂടെയോ മാലിന്യം വലിച്ചെറിയുന്നവർക്ക് ഇനി മുതൽ 200 മുതൽ 1000 റിയാൽ വരെ പിഴ ചുമത്തും.

Read Also: പൊതു സുഹൃത്ത് രാജ്യങ്ങളെ കൂടെ നിർത്തി ലോക നന്മയ്ക്കായി യോജിച്ചു പ്രവർത്തിക്കാനാകുമെന്നാണ് വിശ്വാസം: എസ് ജയശങ്കർ

പരിഷ്‌കരിച്ച മാലിന്യ കൈകാര്യ നിയമത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. പാത്രങ്ങൾക്കുള്ളിലെ മാലിന്യം വിതറുകയും പുനരുപയോഗിക്കാവുന്ന മാലിന്യങ്ങൾ പുറത്തെടുക്കുകയും ചെയ്യുന്നവർക്ക് കുറഞ്ഞത് 1,000 റിയാൽ മുതൽ പരമാവധി 10,000 റിയാൽ വരെയാണ് പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്.

നിർമ്മാണം, നവീകരണം എന്നിവയക്കുള്ള പൊളിക്കൽ ജോലികളുടെ ഫലമായി ഉണ്ടാകുന്ന മാലിന്യങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ 20,000 റിയാലാണ് പിഴ ചുമത്തുക. മറ്റുള്ളവരുടെ വസ്തുവിലോ പൊതുസ്ഥലങ്ങളിലോ നിർമ്മാണ മാലിന്യം വലിച്ചെറിഞ്ഞാൽ 50,000 റിയാൽ വരെ പിഴ നൽകേണ്ടി വരും. മെത്തകൾ, ഫർണിച്ചറുകൾ തുടങ്ങിയ വലിയ വലിപ്പത്തിലുള്ള പാർപ്പിട മാലിന്യങ്ങൾ അതിനായി നിശ്ചയിച്ചിട്ടില്ലാത്ത സ്ഥലങ്ങളിലും വഴിയോരങ്ങളിലും നിക്ഷേപിച്ചാൽ 1,000 റിയാൽ വരെ പിഴ ഈടാക്കുമെന്നും അധികൃതർ വിശദമാക്കി.

Read Also: ‘ചൈന സമ്പൂര്‍ണ്ണ യുദ്ധത്തിന് തയ്യാറെടുക്കുമ്പോള്‍ കേന്ദ്രം ഉറങ്ങുന്നു’: രൂക്ഷവിമർശനവുമായി രാഹുല്‍ ഗാന്ധി

shortlink

Related Articles

Post Your Comments

Related Articles


Back to top button