Latest NewsUAENewsInternationalGulf

അബുദാബി വിമാനത്താവളത്തിൽ ഫേഷ്യൽ റെക്കഗ്‌നിഷൻ സംവിധാനത്തിനു തുടക്കം കുറിച്ചു

അബുദാബി: അബുദാബി വിമാനത്താവളത്തിൽ മുഖം സ്‌കാൻ ചെയ്ത് (ഫേഷ്യൽ റെക്കഗ്‌നിഷൻ ) എമിഗ്രഷൻ നടപടികൾ പൂർത്തിയാക്കുന്ന ബയോമെട്രിക് സംവിധാനത്തിന് തുടക്കം കുറിച്ചു. പാസ്‌പോർട്ടും എമിറേറ്റ്‌സ് ഐഡിയും കാണിക്കാതെ തന്നെ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാം.

Read Also: ഇതര സമുദായത്തിൽപെട്ടവരുടെ ഹിറ്റ് ലിസ്റ്റ് ഒരുക്കാൻ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് രഹസ്യ വിഭാഗം ഉണ്ടായിരുന്നു: എൻഐഎ

യാത്രക്കാരന്റെ മുഖം സ്‌കാൻ ചെയ്ത് കംപ്യൂട്ടർ രേഖകൾ ഒത്തുനോക്കി നിമിഷങ്ങൾക്കകം യാത്രാനുമതി നൽകുന്നതാണ് സംവിധാനം. ഇതോടെ എമിഗ്രേഷനിലും ബാഗേജ് ഡ്രോപ്, ബിസിനസ് ക്ലാസ് ലോഞ്ച്, ബോർഡിങ് ഗേറ്റ് എന്നിവിടങ്ങളിലും കാത്തിരിപ്പ് സമയവും തിരക്കും കുറയ്ക്കാം.

Read Also: സ്കൂൾ വിദ്യാർത്ഥിനിയുടെ നഗ്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി പ്രചരിപ്പിച്ച പ്ലസ് ടു വിദ്യാർത്ഥി അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button