Latest NewsKeralaNewsBusiness

പ്രധാനമന്ത്രി ഉജ്ജ്വല യോജന: എൽപിജി വരിക്കാരുടെ സബ്സിഡി നീട്ടും, പ്രഖ്യാപനം ഉടൻ

ഏകദേശം 3.10 ലക്ഷം ഉജ്ജ്വല ഉപഭോക്താക്കളാണ് കേരളത്തിൽ ഉള്ളത്

പ്രധാനമന്ത്രി ഉജ്ജ്വല യോജന എൽപിജി വരിക്കാർക്ക് സന്തോഷ വാർത്ത. റിപ്പോർട്ടുകൾ പ്രകാരം, എൽപിജി വരിക്കാരുടെ സബ്സിഡി അടുത്ത സാമ്പത്തിക വർഷത്തേക്ക് കൂടി ദീർഘിപ്പിക്കാനാണ് പദ്ധതിയിടുന്നത്. കഴിഞ്ഞ മെയിലാണ് സബ്സിഡിയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ നടന്നത്. സിലിണ്ടർ ഒന്നിന് 200 രൂപ വീതം 12 സിലിണ്ടറുകൾക്കാണ് അക്കാലയളവിൽ സബ്സിഡി പ്രഖ്യാപിച്ചിരുന്നത്. അതേസമയം, രാജ്യത്തെ മുഴുവൻ കുടുംബങ്ങളിലും എൽപിജി കളക്ഷൻ ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതികൾക്ക് കേന്ദ്രം ഉടൻ രൂപം നൽകും.

പ്രധാനമായും വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ, ഗുജറാത്ത്, ജാർഖണ്ഡ് എന്നിവിടങ്ങളിലാണ് എൽപിജി കണക്ഷൻ താരതമ്യേന കുറവുള്ളത്. നിലവിൽ, മേഘാലയിലെ 54.9 ശതമാനം വീടുകളിൽ മാത്രമാണ് എൽപിജി കണക്ഷൻ ഉള്ളത്. 2021-22 സാമ്പത്തിക വർഷത്തിലെ കണക്കുകൾ പ്രകാരം, ഏകദേശം 3.10 ലക്ഷം ഉജ്ജ്വല ഉപഭോക്താക്കളാണ് കേരളത്തിൽ ഉള്ളത്. പ്രതിദിനം 40,000- ലധികം സിലിണ്ടറുകളാണ് ഉപഭോക്താക്കൾ വാങ്ങുന്നത്.

Also Read: വഴിപാടുകൾ നേർന്നത് മറന്നാൽ ദോഷമോ? പരിഹാരം ചെയ്യേണ്ടത് ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button