Latest NewsNewsTechnology

എൽജി: സ്മാർട്ട്ഫോണുകൾക്കായി പുതിയ ടെലിഫോട്ടോ ക്യാമറ കോംപണന്റ് വികസിപ്പിച്ചു

4x, 9x ശ്രേണികളിലേക്ക് മാറുമ്പോഴും ഇമേജുകളുടെ ഗുണനിലവാരം നിലനിർത്താൻ സാധിക്കുമെന്നതാണ് ഇവയുടെ പ്രധാന പ്രത്യേകത

പ്രമുഖ ഇലക്ട്രോണിക്സ് ബ്രാൻഡായ എൽജി സ്മാർട്ട്ഫോണുകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ടെലിഫോട്ടോ ക്യാമറ കോംപണന്റ് വികസിപ്പിച്ചെടുത്തു. ചിത്രങ്ങളുടെയും വീഡിയോകളുടെയും ഗുണനിലവാരം നഷ്ടപ്പെടാതെ, സൂം ചെയ്യാൻ സാധിക്കുന്ന ഈ സംവിധാനം 2023- ൽ നടക്കുന്ന കൺസ്യൂമർ ഇലക്ട്രോണിക് ഷോയിലാണ് അവതരിപ്പിക്കുക. 4x, 9x ശ്രേണികളിലേക്ക് മാറുമ്പോഴും ഇമേജുകളുടെ ഗുണനിലവാരം നിലനിർത്താൻ സാധിക്കുമെന്നതാണ് ഇവയുടെ പ്രധാന പ്രത്യേകത.

സാധാരണയായി വ്യത്യസ്ഥ മാഗ്നിഫിക്കേഷനുകളിൽ ഹൈ- ഡെഫിനിഷൻ വീഡിയോകൾ ചിത്രീകരിക്കാൻ സ്മാർട്ട്ഫോണുകൾക്ക് ഒന്നിലധികം സൂം ക്യാമറകൾ ഘടിപ്പിക്കേണ്ടതായി വരാറുണ്ട്. എന്നാൽ, പുതുതായി അവതരിപ്പിച്ച ക്യാമറ ഉപയോഗിക്കുന്നതിലൂടെ ഒറ്റ മൊഡ്യൂളിൽ തന്നെ ഈ നേട്ടം കൈവരിക്കാൻ സാധിക്കുന്നതാണ്. ഈ ക്യാമറ മോഡ്യൂൾ ഉടൻ തന്നെ എൽജിയുടെ സ്മാർട്ട്ഫോണുകളിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന. 2023 ജനുവരി 5 മുതലാണ് കൺസ്യൂമർ ഇലക്ട്രോണിക് ഷോ ആരംഭിക്കുക.

Also Read: ഹിന്ദു യുവതിയുടെ കൊലപാതകം: ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്ന് പാകിസ്ഥാനോട് ആവശ്യപ്പെട്ട് ഇന്ത്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button