KeralaLatest NewsNews

കോൺഗ്രസ് സ്വീകരിക്കുന്ന മൃദു ഹിന്ദുത്വ നിലപാടിന്റെ പരസ്യപ്രഖ്യാപനമാണ് എ കെ ആന്റണിയുടെ വാക്കുകൾ: എം വി ഗോവിന്ദൻ

തിരുവനന്തപുരം: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കോൺഗ്രസ് നേരത്തേ തന്നെ സ്വീകരിക്കുന്ന മൃദു ഹിന്ദുത്വ നിലപാടിന്റെ പരസ്യപ്രഖ്യാപനമാണ് എ കെ ആന്റണിയുടെ വാക്കുകളെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ സെക്കൻഡ് ടീം എന്ന രീതിയിലാണ് കോൺഗ്രസ് പലപ്പോഴും നിലപാട് സ്വീകരിക്കുന്നത്. അതിന്റെ പരസ്യപ്രഖ്യാപനം നടത്തിയെന്നേയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: തൊണ്ടവേദനയ്ക്കുള്ള പ്രകൃതിദത്ത പരിഹാരമായി ഇഞ്ചി: ഇത് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസിലാക്കാം

മൃദു ഹിന്ദുത്വനിലപാടിനെ തള്ളുകയല്ല എ കെ ആന്റണി ചെയ്തത്. അത് സ്വീകരിക്കണമെന്നാണ് അദ്ദേഹം പറയുന്നത്. കോൺഗ്രസിന്റെ ആ നിലപാടിനെ ഞങ്ങൾ പണ്ടേ വിമർശിക്കുന്നതാണ്. ഇപ്പോഴും വിമർശിക്കുകയാണ്. മൃദു ഹിന്ദുത്വനിലപാടുകൊണ്ട് ബിജെപിയെ പ്രതിരോധിക്കാനാകില്ല. കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ നിലപാട് ബിജെപിയിലേക്ക് ആളെ സംഘടിപ്പിച്ചുകൊടുക്കുന്ന പാലമായാണ് പ്രവർത്തിക്കുന്നത്. ചന്ദനക്കുറി തൊടുന്നവരല്ല മൃദുഹിന്ദുത്വത്തിന്റെ ആളുകൾ. അവർ വിശ്വാസികളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വിശ്വാസികൾ വർഗീയവാദികളല്ല. വർഗീയവാദികൾക്ക് ഒരു വിശ്വാസവുമില്ല. അവർ വിശ്വാസത്തെ വർഗീയതയ്ക്കുള്ള ഉപകരണമായി ഉപയോഗിക്കുന്നവരാണ്. വിശ്വാസികളോട് തങ്ങൾക്ക് നല്ല നിലപാടാണുള്ളത്. ഏത് വിശ്വാസിയായാലും അവരുടെ വിശ്വാസമനുസരിച്ച് പ്രവർത്തിക്കാൻ അവകാശമുണ്ട്. അവരെ വർഗീയവാദികളായി ചിത്രീകരിക്കാനും പാടില്ലെന്നും എം വി ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു..

Read Also: ‘ഡ്രോൺ ഡെലിവറി’ സേവനങ്ങൾ ആരംഭിച്ച് ആമസോൺ, ഇനി സാധനങ്ങൾ നിമിഷങ്ങൾക്കകം വീട്ടിലെത്തും

shortlink

Related Articles

Post Your Comments

Related Articles


Back to top button