Latest NewsNewsIndia

കേന്ദ്രസർക്കാർ തനിക്കെതിരെ കാരണമില്ലാതെ കേസുണ്ടാക്കാൻ ശ്രമിക്കുന്നു: രാഹുൽ ഗാന്ധി

ഡൽഹി: കേന്ദ്രസർക്കാരിനും ബിജെപിക്കുമെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ തനിക്കെതിരെ കാരണമില്ലാതെ കേസുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് രാഹുൽ ആരോപിച്ചു. തന്നെ വിമർശിക്കുന്നതിന് ആർഎസ്എസിനോടും ബിജെപിയോടും നന്ദിയുണ്ടെന്നും അവർ തന്റെ ഗുരുക്കൻമാരാണെന്നും രാഹുൽ പറഞ്ഞു. വിമർശനങ്ങൾ കൂടുതൽ കരുത്തനാകാൻ തന്നെ സഹായിച്ചുവെന്നും രാഹുൽ കൂട്ടിച്ചേർത്തു.

‘ഞാൻ നിരന്തരം സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുകയാണെന്ന് സുരക്ഷാ ജീവനക്കാരാൽ ആരോപണമുന്നയിപ്പിച്ചും കോവിഡ് ആശങ്കയുള്ളതിനാൽ ഭാരത് ജോഡോ യാത്ര നിർത്തണമെന്ന് കത്തയച്ചും തനിക്കെതിരെ കേസുണ്ടാക്കാനുള്ള ശ്രമമാണ്. എന്നാൽ ബിജെപിയുടെ റോഡ് ഷോകളിൽ കോവിഡ് പ്രോട്ടോകോൾ ലംഘനം ഉണ്ടാകുന്നില്ല. ഞാൻ ബുള്ളറ്റ് പ്രൂഫ് വാഹനത്തിൽ സഞ്ചരിക്കാനാണ് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെടുന്നത്. എങ്ങനെയാണ് എനിക്കത് ചെയ്യാനാവുക​? ഞാൻ കാൽനട യാത്രയാണ് നടത്തുന്നത്. സുരക്ഷക്ക് ആവശ്യമായത് എന്താണെന്ന് അവർക്കറിയാം. എന്നാൽ, അവർ പ്രശ്നങ്ങളുണ്ടാക്കുകയാണ്,’ രാഹുൽ പറഞ്ഞു.

കേരള സ്പേസ് പാർക്കിനെ പുനർനാമകരണം ചെയ്യുന്നു, പുതിയ പേര് അറിയാം

‘വിദ്വേഷത്തിനെതിരെ രാജ്യത്തെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭാരത് ജോഡോ യാത്ര നടത്തിയത്. ഇത് ഞങ്ങളെ സംബന്ധിച്ച് വിജയകരമായ യാത്രയായിരുന്നു. അതുകൊണ്ട് നിരവധി ഫലങ്ങൾ ഉണ്ടായിട്ടുണ്ട്. തൊ​ഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ പ്രശ്നങ്ങൾ ജനജീവിതത്തെ ബാധിക്കുന്നുണ്ട്. രാജ്യത്തിന് ചിന്തിക്കാൻ ഒരു പുതിയ വഴി തുറന്നിരിക്കുകയാണ്,’ രാഹുൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button