Latest NewsSaudi ArabiaNewsInternationalGulf

പ്രവാസികളുടെ ശ്രദ്ധയ്ക്ക്: വാഹനം മോഷണം പോകുന്നത് റിപ്പോർട്ട് ചെയ്യുന്നതിനായി പുതിയ ഓൺലൈൻ സേവനം

റിയാദ്: മോഷ്ടിക്കപ്പെട്ട വാഹനങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിനായി ഓൺലൈൻ സേവനം ആരംഭിച്ച് സൗദി അറേബ്യ. പബ്ലിക് സെക്യൂരിറ്റി വിഭാഗമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. സ്റ്റാഫ് ക്ലബിൽ വെച്ച് നടന്ന അബ്‌ഷെർ ഫോറം 2022-ലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. ഈ ഓൺലൈൻ സംവിധാനം ഉപയോഗിച്ച് കൊണ്ട് സൗദി അറേബ്യയിലെ പൗരന്മാർക്കും, പ്രവാസികൾക്കും വാഹന മോഷണം സംബന്ധിച്ച വിവരങ്ങൾ അധികൃതർക്ക് റിപ്പോർട്ട് ചെയ്യാം.

Read Also: നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചു കയറി : കട തകര്‍ന്നു, യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പോലീസ് സ്റ്റേഷൻ സന്ദർശിക്കാതെ തന്നെ വാഹനം മോഷ്ടിക്കപ്പെട്ടത് സംബന്ധിച്ച പരാതികൾ നൽകാൻ കഴിയും. അബ്‌ഷെർ സംവിധാനത്തിൽ ലോഗ് ചെയ്ത് കൊണ്ട് ഈ സേവനം ഉപയോഗിക്കാം. അബ്‌ഷെർ സംവിധാനത്തിലെ വെഹിക്കിൾ ടാബിൽ നിന്ന് സർവീസസ് തിരഞ്ഞെടുത്ത ശേഷം മോഷ്ടിക്കപ്പെട്ടതായി റിപ്പോർട്ട് ചെയ്യേണ്ട വാഹനം തിരഞ്ഞെടുക്കാം. അതിന് ശേഷം ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നതിനുള്ള സേവനം തെരഞ്ഞെടുക്കാമെന്ന് അധികൃതർ അറിയിച്ചു.

Read Also: ന്യൂഇയര്‍ പാര്‍ട്ടിക്കിടയില്‍ യുവതികള്‍ക്കൊപ്പം സെല്‍ഫി, ഭര്‍ത്താക്കന്‍മാര്‍ ഇടപെട്ടതോടെ കൂട്ടത്തല്ല്

shortlink

Related Articles

Post Your Comments

Related Articles


Back to top button