NewsBeauty & Style

മുടികൊഴിച്ചിൽ തടയാം, ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

പലരും മുടിയിൽ എണ്ണ തേക്കുന്നതിനോട് താൽപര്യം പ്രകടിപ്പിക്കാറില്ല

ഇന്ന് മിക്ക ആളുകളും നേരിടുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ. മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥ പലപ്പോഴും മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. എന്നാൽ, ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ തലമുടി സംരക്ഷിക്കാൻ സാധിക്കും. മുടികൊഴിച്ചിൽ അകറ്റി, മുടി കരുത്തോടെ വളരാൻ സഹായിക്കുന്ന കാര്യങ്ങളെക്കുറിച്ച് പരിചയപ്പെടാം.

പലരും മുടിയിൽ എണ്ണ തേക്കുന്നതിനോട് താൽപര്യം പ്രകടിപ്പിക്കാറില്ല. എന്നാൽ, മുടിയിൽ എണ്ണ പുരട്ടുന്നത് മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. അതിനാൽ, ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഹോട്ട് ഓയിൽ മസാജ് ശീലമാക്കുന്നത് മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കും. ഹോട്ട് ഓയിൽ മസാജിനായി ഒലിവ് ഓയിൽ, ബദാം ഓയിൽ എന്നിവയിൽ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കാവുന്നതാണ്.

Also Read: സാംസംഗ് ഗാലക്സി എഫ്04 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

കൃത്യമായ ഇടവേളകളിൽ മുടി വെട്ടുന്നത് നല്ലതാണ്. പരമാവധി മൂന്ന് മാസത്തിലൊരിക്കൽ മുടിയുടെ അറ്റം വെട്ടിക്കളയുക. ഇത് മുടിയുടെ അറ്റം വീണ്ടുകീറുന്നത് തടയുകയും, മുടി വളർച്ച വർദ്ധിപ്പിക്കുകയും ചെയ്യും.

അമിതമായി ഷാംപൂ ഉപയോഗിക്കുന്ന ശീലമുള്ളവരാണെങ്കിൽ, അവ എത്രയും പെട്ടെന്ന് തന്നെ ഒഴിവാക്കുന്നതാണ് നല്ലത്. അമിതമായ ഷാംപൂ ഉപയോഗം മുടിക്ക് ദോഷം ചെയ്യും. കൂടാതെ, വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button