Latest NewsSaudi ArabiaNewsInternationalGulf

ഹജ് തീർത്ഥാടനം: ആഭ്യന്തര തീർത്ഥാടകർക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി സൗദി

റിയാദ്: ഹജ് തീർത്ഥാടനത്തിനായി ആഭ്യന്തര തീർത്ഥാടകർക്കുള്ള രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ച് സൗദി അറേബ്യ. ഹജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ആഭ്യന്തര തീർത്ഥാടകാരിൽ നിന്നുള്ള രജിസ്ട്രേഷൻ അപേക്ഷകൾ ഹജ് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെയോ, നുസുക് ആപ്പ് ഉപയോഗിച്ചോ സമർപ്പിക്കാവുന്നതാണ്. ആഭ്യന്തര തീർത്ഥാടകർക്കായി നാല് തീർത്ഥാടന പാക്കേജുകൾ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രാലയം വിശദമാക്കി.

Read Also: വിവാദ പരാമര്‍ശത്തിന് ശേഷം മന്ത്രി വി.എന്‍.വാസവനുമായി വേദി പങ്കിട്ട് നടന്‍ ഇന്ദ്രന്‍സ്

ആദ്യ പാക്കേജിന് 10,596 മുതൽ 11,841 റിയാൽ വരെയും, രണ്ടാം പാക്കേജിന് 8,092 മുതൽ 8,458 റിയാൽ വരെയുമാണ് ഈടാക്കുന്നത്. മൂന്നാമത്തെ പാക്കേജിന് 13,150 റിയാലും, നാലാമത്തെ പാക്കേജിന് 3,984 റിയാലുമാണ് നിരക്ക്. ഈ തുകകൾ ഒന്നിച്ചോ, മൂന്ന് തവണകളായോ അടയ്ക്കാം. പന്ത്രണ്ട് വയസ് പ്രായമുള്ളവർക്കാണ് ഈ രജിസ്ട്രേഷൻ അപേക്ഷ സമർപ്പിക്കാൻ അവസരം നൽകുന്നത്. അപേക്ഷ സമർപ്പിക്കുന്നവർക്ക് ജൂലൈ പകുതി വരെ സാധുതയുള്ള ഐഡി രേഖകൾ (പ്രവാസികൾക്ക് റെസിഡൻസി ഐഡി) നിർബന്ധമാണ്. മുൻപ് ഹജ് അനുഷ്ഠിക്കാത്തവർക്ക് മുൻഗണന നൽകുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

Read Also: നിങ്ങളുടെ ഭാവി ശോഭനമാക്കുന്നതിന് 2023ൽ തെരഞ്ഞെടുക്കേണ്ട 5 5 കരിയർ സ്കില്ലുകളെക്കുറിച്ച് മനസിലാക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button