PathanamthittaKeralaNattuvarthaLatest NewsNews

പ്രണയബന്ധത്തിൽ നിന്ന് പിൻമാറിയ യുവതിയെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം: രണ്ടുപേർ പിടിയിൽ

പത്തനംതിട്ട: പ്രണയബന്ധത്തിൽ നിന്ന് പിൻമാറിയ യുവതിയെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ പോലീസ് പിടിയിൽ. തിരുവല്ല കോട്ടത്തോട് മഠത്തിൽ പറമ്പിൽ വീട്ടിൽ വിഷ്ണു (26), കോട്ടത്തോട് വാഴക്കുന്നത്ത് വീട്ടിൽ അക്ഷയ് (25) എന്നിവരാണ് പിടിയിലായത്. വിഷ്ണുവിൻ്റെ മുൻ കാമുകി കോയിപ്രം സ്വദേശിയായ പ്രവീണ (28) യെയാണ് ഇരുവരും ചേർന്ന് കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്.

പ്രണയത്തിൽ നിന്നും പിൻമാറിയതിൻ്റെ ദേഷ്യമാണ് കൊലപാതക ശ്രമത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. തുകലശേരി മാക്ഫാസ്റ്റ് കോളേജിന് സമീപം വച്ച്, വ്യാഴാഴ്ച വൈകിട്ടാണ് കൊലപാതകശ്രമം നടന്നത്. സ്വകാര്യസ്ഥാപനത്തിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പ്രവീണയ്ക്കു നേരേ ആക്രമണമുണ്ടായത്. കാറിലെത്തിയ സംഘം പ്രവീണയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.

വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കണോ? ഈ പാനീയങ്ങൾ സഹായിക്കും

ദേഹമാസകലം സാരമായി പരിക്കേറ്റ യുവതിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. സംഭവം നടക്കുമ്പോൾ പ്രതികൾ രണ്ടുപേരും മദ്യലഹരിയിലായിരുന്നെന്നു പോലീസ് പറഞ്ഞു. ആക്രമണത്തിന് പിന്നാലെ പ്രതികൾ ഒളിവിൽ പോയി. തുടർന്നു നടത്തിയ തിരച്ചിലിൽ, വെെകുന്നേരത്തോടെ പ്രതികൾ പോലീസ് പിടിയിലാകുകയായിരുന്നു.

പോലീസ് പിടികൂടിയ പ്രതികളെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. വിഷ്ണുവും പ്രവീണയും തമ്മിൽ രണ്ടു വർഷമായി പ്രണയത്തിലായിരുന്നു. രണ്ടുമാസം മുമ്പ് പ്രവീണ ഈ ബന്ധത്തിൽ നിന്നും പിൻമാറിയിരുന്നു. പ്രവീണയെക്കാൾ രണ്ടുവയസ്സ് പ്രായക്കുറവായിരുന്നു വിഷ്ണുവിന്. വിഷ്ണുവിൻ്റെ മദ്യപാനവും പ്രവീണയെ പ്രണയത്തിൽ നിന്നും പിന്തിരിയാൻ പ്രേരിപ്പി ച്ചു. മീന്തലക്കരയിലെ സ്വകാര്യ സ്ഥാപനത്തിലാണ് പ്രവീണ ജോലിചെയ്യുന്നത്. ജോലിക്ക് പോയി വീട്ടിലേക്ക് മടങ്ങുംവഴിയാണ് പ്രവീണയെ പ്രതികൾ ആക്രമിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button