Latest NewsNewsSaudi ArabiaInternationalGulf

ഹജ് തീർത്ഥാടനം: പ്രായപരിധി ഇല്ലാതെ അപേക്ഷ നൽകാമെന്ന് സൗദി ഹജ് മന്ത്രി

ജിദ്ദ: ഹജ് തീർത്ഥാടനത്തിനായി ഇത്തവണ പ്രായപരിധിയില്ലാതെ അപേക്ഷ നൽകാമെന്ന് സൗദി അറേബ്യ. സൗദി ഹജ് മന്ത്രി തൗഫീഖ് അൽ റബീഅ ആണ് ഇക്കാര്യം അറിയിച്ചത്. ഹജ് ആചാരങ്ങൾ കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങുന്നുവെന്നതാണ് പ്രധാനകാര്യമെന്നും കോവിഡുമായി ബന്ധപ്പെട്ട് യാതൊരു മാനദണ്ഡങ്ങളും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്‌സും ബാങ്ക് ഓഫ് ബറോഡയും സംയുക്തമായി ഈ മാസം 16 മുതല്‍ ലോണ്‍ മേള നടത്തുന്നു

കോവിഡിന് ശേഷം ഏർപ്പെടുത്തിയ പ്രായപരിധി എടുത്തു കളഞ്ഞതിനാൽ എല്ലാ പ്രായക്കാർക്കും ഹജ് ചെയ്യാൻ അവസരമുണ്ട്. ഹജ് തീർത്ഥാടകർക്കുള്ള ഇൻഷുറൻസ് പോളിസി 109 റിയാലിൽ നിന്ന് 29 റിയാലായി കുറച്ചു. ഉംറ തീർത്ഥാടകർക്കുള്ള ഇൻഷുറൻസ് 235 റിയാലിൽ നിന്ന് 88 റിയാലായി കുറച്ചിട്ടുണ്ട്.

ഉംറ വിസ 30 ദിവസത്തിൽ നിന്ന് 90 ദിവസമായി നീട്ടിയിട്ടുണ്ടെന്നും ഉംറ വിസയുള്ള ഏതൊരു തീർത്ഥാടകനും രാജ്യത്തെ ഏത് നഗരവും സന്ദർശിക്കാമെന്നും അദ്ദേഹം വിശദീകരിച്ചു. ഈ വർഷം മുതൽ ലോകത്തിലെ ഹജ് ഓഫീസുകൾക്ക് ഏതെങ്കിലും ലൈസൻസുള്ളവരുമായി കരാർ അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: സ്‌​കൂ​ളി​ലേ​ക്ക് പോ​യ ശേഷം കാണാതായ ഒമ്പതാം ക്ലാസുകാരനെ കണ്ടെത്തി : വിദ്യാർത്ഥിയെ കണ്ടെത്തിയത് കോയമ്പത്തൂരിൽ നിന്ന്

shortlink

Related Articles

Post Your Comments

Related Articles


Back to top button