Latest NewsNewsTechnology

ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിലും സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ഉടനെത്തും, വിശദാംശങ്ങൾ ഇങ്ങനെ

ആദ്യ ഘട്ടത്തിൽ പ്രീമിയം ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിലാണ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ലഭിക്കുക

ഉപഭോക്താക്കൾ കാത്തിരുന്ന സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ഫീച്ചർ ആൻഡ്രോയിഡ്
സ്മാർട്ട്ഫോണുകളിലും എത്തുന്നു. നിലവിൽ, ഐഫോണിൽ മാത്രമാണ് ഈ ഫീച്ചർ ലഭ്യമായിട്ടുള്ളത്. വൈകാതെ തന്നെ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിലും സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ പ്രവർത്തിച്ചു തുടങ്ങും. സെല്ലുലാർ കണക്ഷൻ ലഭിക്കാത്ത അവസരങ്ങളിൽ ഏറെ ഉപകാരപ്രദമാണ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ. ഈ സംവിധാനം അടിയന്തര സാഹചര്യങ്ങളിൽ ആശയവിനിമയം നടത്താൻ സഹായിക്കുന്നു.

ആദ്യ ഘട്ടത്തിൽ പ്രീമിയം ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിലാണ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ലഭിക്കുക. റിപ്പോർട്ടുകൾ പ്രകാരം, സാറ്റലൈറ്റ് ഫോൺ കമ്പനിയായ ഇറിഡിയവും, പ്രമുഖ ചിപ് നിർമ്മാതാക്കളായ ക്വാൽകോമും ചേർന്നാണ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ വികസിപ്പിക്കുന്നത്. ‘സ്നാപ്ഡ്രാഗൺ സാറ്റലൈറ്റ് ‘ എന്ന പേരിലായിരിക്കും ആൻഡ്രോയ്ഡിൽ ഈ സംവിധാനം അറിയപ്പെടുക.

Also Read: റിയാദിലേക്ക് പ്രവേശിക്കുന്ന ട്രക്കുകൾക്ക് പ്രത്യേക നിബന്ധനകൾ: വിശദാംശങ്ങൾ അറിയാം

കാടുകളിലും മലയോര പർവത മേഖലകളിലും സാഹസിക യാത്രകളും മറ്റും പോകുന്നവർക്കാണ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ഏറെ ഗുണം ചെയ്യുന്നത്. ഇത്തരം ഇടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഒരു ജീവൻരക്ഷാ സംവിധാനമായി തന്നെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനെ കണക്കാക്കാവുന്നതാണ്. സാറ്റലൈറ്റുകൾ വഴി സന്ദേശങ്ങൾ അയക്കാനും സ്വീകരിക്കാനും കഴിയുമെന്നതാണ് പ്രധാന സവിശേഷത.

shortlink

Related Articles

Post Your Comments

Related Articles


Back to top button