ThrissurLatest NewsKeralaNattuvarthaNews

കെഎസ്ആര്‍ടിസി സ്റ്റാൻഡിൽ മദ്യപന്റെ അഴിഞ്ഞാട്ടം : ബസ് ‍ഡ്രൈവറെയും പൊലീസുകാരനെയും ആക്രമിച്ചു

എറണാകുളം പെരുമ്പാവൂര്‍ സ്വദേശി സ്വാലിഹ് (35) ആണ് അതിക്രമം നടത്തിയത്

തൃശ്ശൂര്‍: തൃശൂർ കെഎസ്ആര്‍ടിസി സ്റ്റാൻഡിൽ മദ്യലഹരിയിൽ യുവാവിന്റെ അഴിഞ്ഞാട്ടം. മദ്യപിച്ചെത്തിയ യുവാവ് സ്റ്റാൻഡിലുണ്ടായിരുന്ന കെഎസ്ആര്‍ടിസി ഡ്രൈവറെയും പൊലീസുകാരനെയും ആക്രമിച്ചു. എറണാകുളം പെരുമ്പാവൂര്‍ സ്വദേശി സ്വാലിഹ് (35) ആണ് അതിക്രമം നടത്തിയത്.

Read Also : പാണ്ഡവരാൽ പ്രതിഷ്ഠിതമായ ഒറ്റക്കൽ മണ്ഡപക്ഷേത്രം

തുടർന്ന്, പൊലീസും ആക്ടസ് പ്രവർത്തകരും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പ്രതി കൂട്ടാക്കിയില്ല. വീണ്ടും അക്രമസക്തനായതോടെ ഇയാളും പൊലീസും തമ്മിൽ ഏറ്റുമുട്ടലാവുകയായിരുന്നു.

ഒടുവിൽ പൊലീസുകാരൻ്റെ ലാത്തിയടിയിൽ ഇയാൾക്ക് പരിക്കേറ്റു. തുടർന്ന്, പൊലീസ് ബലം പ്രയോഗത്തിലൂടെയാണ് ഇയാളെ ആംബുലൻസിൽ കയറ്റിയത്. ഇയാളെ തൃശ്ശൂര്‍ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button