Kallanum Bhagavathiyum
UAELatest NewsNewsInternationalGulf

മഴയത്ത് അഭ്യാസപ്രകടനം നടത്തി: 90 വാഹനങ്ങൾ കണ്ടുകെട്ടി പോലീസ്

ദുബായ്: മഴയത്ത് അഭ്യാസ പ്രകടനം നടത്തിയ 90 വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ച് ദുബായ് പോലീസ്. കനത്ത മഴയത്ത് വാഹനത്തിൽ അഭ്യാസപ്രകടനം നടത്തിയതിനാണ് ദുബായ് പോലീസിന്റെ നടപടി. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിലേർപ്പെട്ട 90 കാറുകളാണ് പോലീസ് കണ്ടുകെട്ടിയത്. ഡ്രാഗൺ മാർട്ടിനടുത്ത് അൽറുവയ്യ ഏരിയയിലായിരുന്നു അപകടകരമാംവിധം അഭ്യാസപ്രകടനം നടന്നത്. ദുബായ് ട്രാഫിക് പോലീസ് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് അൽ മസ്‌റൂഇയാണ് ഇക്കാര്യം അറിയിച്ചത്.

Read Also: കേരളം കണ്ട സാമൂഹിക പ്രശ്നമായി ‘ശബരിമല യുവതി പ്രവേശനം’ സാധ്യമാക്കിപ്പോൾ നേരിട്ട പ്രതിസന്ധികൾ പുസ്തകമാക്കുന്നു: കനകദുർഗ്ഗ

നിയമലംഘകർക്ക് 2000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റും ശിക്ഷയായി ലഭിക്കും. 60 ദിവസത്തേക്കാണ് പോലീസ് വാഹനം പിടിച്ചെടുത്തത്. ഇത്തരത്തിലുള്ള നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Read Also: ഭാര്യയെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചിട്ടു, മൃതദേഹം കണ്ടെത്തിയത് ഒന്നര വര്‍ഷത്തിന് ശേഷം: സിനിമാ കഥകളെ വെല്ലുന്ന സംഭവം

shortlink

Related Articles

Post Your Comments


Back to top button