WayanadKeralaNattuvarthaLatest NewsNews

എം.ഡി.എം.എയുമായി രണ്ടുപേർ എക്സൈസ് പിടിയിൽ

ബം​ഗ​ളൂ​രു- പ​ത്ത​നം​തി​ട്ട കെ.​എ​സ്.​ആ​ർ ടി ​സി സ്വി​ഫ്റ്റ് ബ​സി​ലെ യാ​ത്ര​ക്കാ​രാ​യ മ​ണ്ണാ​ർ​ക്കാ​ട് പി.​ടി. ഹാ​ഷിം(25), പി. ​ജു​നൈ​സ് (23) എ​ന്നി​വ​രാ​ണ് അറസ്റ്റി​ലാ​യ​ത്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: മു​ത്ത​ങ്ങ​യി​ൽ എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ട് പേ​ർ അറസ്റ്റിൽ. ബം​ഗ​ളൂ​രു- പ​ത്ത​നം​തി​ട്ട കെ.​എ​സ്.​ആ​ർ ടി ​സി സ്വി​ഫ്റ്റ് ബ​സി​ലെ യാ​ത്ര​ക്കാ​രാ​യ മ​ണ്ണാ​ർ​ക്കാ​ട് പി.​ടി. ഹാ​ഷിം(25), പി. ​ജു​നൈ​സ് (23) എ​ന്നി​വ​രാ​ണ് അറസ്റ്റി​ലാ​യ​ത്.

Read Also : നൂറ്റിയമ്പത് കോടിരൂപയുടെ നിക്ഷേപ തട്ടിപ്പ്: ദമ്പതികളും മക്കളും മുങ്ങി, പോലീസ് അന്വേഷണം ആരംഭിച്ചു

പാ​ല​ക്കാ​ട് ഭാ​ഗ​ത്ത് വി​ത​ര​ണ​ത്തി​ന് വേ​ണ്ടി ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് വാ​ങ്ങി ബ​സി​ൽ വ​രു​ന്ന വ​ഴി​യാ​ണ് എ​ക്സൈ​സി​ന്റെ കൈ​യി​ൽ പെ​ട്ട​ത്. 27.02 ഗ്രാം ​എം.​ഡി.​എം.​എ ഇ​വ​രി​ൽ നി​ന്നും ക​ണ്ടെടു​ത്തു.

50000 രൂ​പ വ​രെ പൊ​തു മാ​ർ​ക്ക​റ്റി​ൽ ഇ​തി​ന് ​വിലയു​ണ്ട്. സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടി. ​ഷ​റ​ഫു​ദ്ദീ​ൻ, പ്ര​വ​ന്റീ​വ് ഓ​ഫീസ​ർ​മാ​രാ​യ പി.​കെ. പ്ര​ഭാ​ക​ര​ൻ, ടി.​ബി. അ​ജീ​ഷ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീസ​ർ​മാ​രാ​യ എം.​കെ. ബാ​ല​കൃ​ഷ്ണ​ൻ, കെ.​കെ. സു​ധീ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button