ThrissurKeralaNattuvarthaLatest NewsNews

നടൻ സുനിൽ സുഖദയുടെ കാറിനു നേരെ ആക്രമണം

തൃശൂർ: നടൻ സുനിൽ സുഖദയുടെ കാറിനുനേരെ ആക്രമണം. തൃശൂർ കുഴിക്കാട്ടുശേരിയിൽ വച്ചാണ് സംഭവം. നാടക പരിശീലനവുമായി ബന്ധപ്പെട്ടാണ് സുനിൽ കുഴിക്കാട്ടുശേരിലെത്തിയത്. സുനില്‍ സുഖദയ്‌ക്കൊപ്പം കാറില്‍ സഞ്ചരിച്ച ബിന്ദു തങ്കം കല്യാണി, സഞ്ജു എന്നീ അഭിനേതാക്കള്‍ക്കും മര്‍ദ്ദനമേറ്റു. രണ്ടു ബൈക്കുകളിലായെത്തിയ നാലുപേർ കാർ ആക്രമിക്കുകയായിരുന്നു.

സുഹൃത്തുക്കളായ നാല്‌ പേർക്കൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. യാത്രയ്ക്കിടെ, വഴിയിലുണ്ടായിരുന്ന ബൈക്ക് യാത്രികനോട് ഒതുങ്ങിയിരിക്കാൻ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ രണ്ടു ബൈക്കുകളിലായെത്തിയ നാലുപേർ ചേർന്ന് ആക്രമിക്കുകയായിരുന്നു. ഇടവഴിയിലൂടെ പോകുമ്പോള്‍ കാര്‍ തട്ടിയെന്ന് പറഞ്ഞായിരുന്നു ആക്രമണം. സംഭവത്തിൽ പോലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button