KeralaLatest NewsNewsTechnology

കോവിഡിന് ശേഷവും ഹൈബ്രിഡ് പ്രവർത്തനരീതിയുമായി ഐടി കമ്പനികൾ, സർവ്വേ ഫലം അറിയാം

42 ശതമാനത്തോളം കമ്പനികൾ പൂർണമായും ഓഫീസ് പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ട്

കോവിഡ് മഹാമാരിക്ക് ശേഷവും ഹൈബ്രിഡ് (വീട്ടിലും ഓഫീസിലുമായി ജോലി ചെയ്യുന്നത്) പ്രവർത്തനരീതി പിന്തുടർന്ന് സംസ്ഥാനത്തെ ഐടി കമ്പനികൾ. ഐടി കമ്പനികളുടെ കൂട്ടായ്മയായ ജിടെക് പുറത്തുവിട്ട സർവ്വേ റിപ്പോർട്ട് പ്രകാരം, സംസ്ഥാനത്ത് 38 ശതമാനത്തിലധികം ഐടി കമ്പനികളാണ് ഹൈബ്രിഡ് രീതി പിന്തുടരുന്നത്. 42 ശതമാനത്തോളം കമ്പനികൾ പൂർണമായും ഓഫീസ് പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ട്. 20 ശതമാനം കമ്പനികൾ മാത്രമാണ് വർക്ക് ഫ്രം ഹോം രീതി പിന്തുടരുന്നത്.

കോവിഡിന് ശേഷം ഓഫീസ് പ്രവർത്തനം ആരംഭിച്ചതോടെ, ജീവനക്കാർക്കും കമ്പനികൾക്കും മികച്ച രീതിയിൽ പ്രവർത്തിക്കാൻ കഴിയുന്ന രീതിയിലാണ് ജോലി സമയം ക്രമീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ പ്രധാന ഐടി പാർക്കുകളായ ടെക്നോ പാർക്ക്, ഇൻഫോ പാർക്ക്, സൈബർ പാർക്ക് എന്നിവിടങ്ങളിലെയും, അനുബന്ധ സാറ്റലൈറ്റ് പാർക്കുകളിലുമടക്കമുള്ള 165 കമ്പനികളും ജീവനക്കാരുമാണ് സർവ്വേയിൽ പങ്കെടുത്തത്.

Also Read: ലളിത് മോദി ഗുരുതരാവസ്ഥയിൽ: ജീവൻ നിലനിർത്തുന്നത് ഓക്സിജൻ സഹായത്താൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button