KozhikodeKeralaNattuvarthaLatest NewsNews

കളിക്കിടെ മകൻ മരിച്ചു : മകന്റെ മരണ വിവരമറിഞ്ഞ മാതാവിന് കുഴഞ്ഞു വീണ് ദാരുണാന്ത്യം

നടുവിലയിൽ പരേതനായ മൊയ്തീന്റെ മകൻ ശുഹൈബ്(45), മാതാവ് നഫീസ(68) എന്നിവരാണ് മരിച്ചത്

അ​ത്തോളി: മകന്റെ മരണ വിവരമറിഞ്ഞയുടൻ മാതാവ് കുഴഞ്ഞു വീണു മരിച്ചു. നടുവിലയിൽ പരേതനായ മൊയ്തീന്റെ മകൻ ശുഹൈബ്(45), മാതാവ് നഫീസ(68) എന്നിവരാണ് മരിച്ചത്.

Read Also : ഇ​ല​ക്‌​ട്രി​ക് ഓ​ട്ടോ ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് പ​ല​രി​ൽ​നി​ന്നാ​യി ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്തു : പ്ര​തി പിടിയിൽ

കോഴിക്കോട് അത്തോളിയിൽ ആണ് സംഭവം. ശനിയാഴ്ച രാത്രി മൂന്നു മണിക്കൂറിനിടെയാണ് ഇരുവരും മരിച്ചത്. ഷട്ടിൽ കളിക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട ശുഹൈബിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ നഫീസ തളർന്നുവീഴുകയായിരുന്നു. ഇവരെയും ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം പൊലീസ് പൊീസ് നടപടികൾക്ക് ശേഷം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ജുനൈസ്, റുമീഷ് എന്നിവരാണ് നഫീസയുടെ മറ്റ് മക്കൾ. ശുഹൈബ് അവിവാഹിതനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button