മലബന്ധം തടയാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം

ഒന്ന്

നേന്ത്രപ്പഴം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വളരെയേറെ പോഷക ഗുണങ്ങള്‍ അടങ്ങിയതാണ് നേന്ത്രപ്പഴം. പൊട്ടാസ്യം, ഫൈബര്‍, വിറ്റാമിന്‍ ബി6, മഗ്‌നീഷ്യം, കോപ്പര്‍, മാംഗനീസ് തുടങ്ങിയ ഘടകങ്ങളുടെ സ്രോതസായ ഇവ ആരോഗ്യത്തിന് ഏറേ നല്ലതാണ്. ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഫൈബര്‍ ധാരാളം അടങ്ങിയ നേന്ത്രപ്പഴം കഴിക്കുന്നത് മലബന്ധം തടയാന്‍ സഹായിക്കും.

രണ്ട്

ഗ്രീന്‍ പീസ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ഗ്രീന്‍ പീസ് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും നല്ലതാണ്.

മൂന്ന്…

ഓറഞ്ചാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഓറഞ്ചില്‍ പ്രധാനമായും വിറ്റാമിന്‍-സിയും ഫൈബറുകളുമാണ് അടങ്ങിയിരിക്കുന്നത്. ഇവ രണ്ടും മലബന്ധത്തെ ചെറുക്കാന്‍ സഹായിക്കുന്നതാണ്.

നാല്…

നാരങ്ങയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ലെമണ്‍ ജ്യൂസ് അല്‍പം തേന്‍ ചേര്‍ത്ത് കുടിക്കുന്നത് മലബന്ധ പ്രശ്‌നം കുറയ്ക്കാന്‍ സഹായിക്കുന്നു. നാരങ്ങയില്‍ അടങ്ങിയിട്ടുള്ള സിട്രിക് ആസിഡ് നമ്മുടെ ദഹനവ്യൂഹത്തിലെ അണുക്കളോട് പോരാടുന്നു.

അഞ്ച്…

മധുരക്കിഴങ്ങ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ഒന്നാണ് മധുരക്കിഴങ്ങ്. ഇത് മലബന്ധമൊഴിവാക്കുന്നതിന് സഹായിക്കും. നല്ല രീതിയില്‍ ദഹനം ലഭിക്കുന്നതിലൂടെയാണ് ഇവ മലബന്ധത്തെ പ്രതിരോധിക്കുന്നത്.

 

Share
Leave a Comment