KeralaLatest News

മാതാപിതാക്കൾ മാത്രമുള്ള വീട്ടിൽ 16 കാരി റേപ്പ് ചെയ്ത് കൊല്ലപ്പെട്ടു: പ്രതിസ്ഥാനത്ത് അച്ഛനെ നിർത്തി അന്വേഷണം

കൊല്ലം: പുനലൂര്‍ സ്വദേശിനി 16 വയസ്സുള്ള റിന്‍സി ബിജു വധക്കേസ് ഏറെ കോളിളക്കമുണ്ടാക്കിയ ഒരു കേസായിരുന്നു. പ്ലസ് വൺ വിദ്യാർത്ഥിനിയായ പെൺകുട്ടി രാത്രി ഉറങ്ങാൻ കിടന്നു. പിറ്റേന്ന് മാതാവ് കണ്ടെത്തിയത് മകളുടെ ക്രൂര പീഡനത്തിനിരയായ മൃതദേഹമായിരുന്നു. മറ്റു പുരുഷന്മാർ ആരും വരാത്ത ആ വീട്ടിൽ നടന്ന സംഭവത്തിൽ പോലീസ് സ്വാഭാവികമായും അച്ഛനെയാണ് സംശയിച്ചത്. എന്നാൽ മാതാവ് ഇതിനെ എതിർത്തിരുന്നു. 2017 ജൂലൈ 28നാണ് പിറവന്തൂര്‍ ചീവോട് നല്ലംകുളം പരുമൂട്ടില്‍ വീട്ടില്‍ ഓട്ടോഡ്രൈവറായ ബിജുതോമസിന്റെയും ബീന തോമസിന്റെയും മകള്‍ റിന്‍സി(16)യെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

റിന്‍സിയുടെ കഴുത്തിലും ശരീരത്തിലും മുറിവുകള്‍ കണ്ടിരുന്നു. റിന്‍സിയുടെ മുറിയില്‍ രണ്ട് വാതിലുകളാണ് ഉള്ളത്. അതില്‍ ഒരു വാതില്‍ തുറന്ന് കിടക്കുന്നത് ബീനയ്ക്ക് സംശയം തോന്നിയിരുന്നു. തുടര്‍ന്ന് പുനലൂര്‍ പോലീസ് കേസെടുത്തത് അന്വേഷണം ആരംഭിച്ചു. പോലീസിന്റെ സംശയത്തിന്റെ നിഴലില്‍ തന്നെ ആയിരുന്നു അച്ഛന്‍. റിന്‍സിയുടെ വസ്ത്രത്തില്‍ നിന്നും ശരീത്തില്‍ നിന്നും എടുത്ത സാമ്പിളുകൾ അച്ഛനുമായി ഡിഎന്‍എ ടെസ്റ്റ് നടത്തുകയും ചെയ്തു. ഇതിലൂടെ അച്ഛന്‍ അല്ല കുറ്റകൃത്യം ചെയ്തതെന്ന് തെളിഞ്ഞു. എന്നാല്‍ യഥാര്‍ത്ഥ പ്രതിയെ കണ്ടുപിടിക്കാന്‍ അച്ഛന്‍ പ്രതിയാണെന്ന രീതിയില്‍ കേസ് മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു.

ഏഴ് മാസം കൊണ്ട് ശാസ്ത്രീയമായ രൂതിയില്‍ യഥാര്‍ത്ഥ പ്രതിയെ കണ്ടെത്തുകയായിരുന്നു. കൃത്യത്തിനുശേഷം ഓട്ടോറിക്ഷ ഡ്രൈവറായി സ്ഥലത്ത് കഴിഞ്ഞുവന്ന സുനില്‍ കുമാര്‍ ആണ് പ്രതിയെന്ന് പോലീസ് കണ്ടെത്തി. സുനില്‍ കുമാറിന് റിന്‍സിയുടെ വീട് പുറകില്‍ പതിനഞ്ച് സെന്റ് സഥ്‌ലം ഉണ്ടെന്നും ഇവിടെ അതുകൊണ്ട് ഇടയ്ക്കിടെ വരാറുമുണ്ടായിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. പിന്നീട് ഒരു ദിവസം പരിസരത്ത് ഉണ്ടായിരുന്ന ഒരു വീട്ടില്‍ നിന്നും പാതിരാതി സുനില്‍ കുമാര്‍ ഇറങ്ങിപോകുന്നത് പോലീസിന്റെ ശ്രദ്ധയില്‍ പെടുകയും ആ വീട്ടില്‍ പോയി അന്വേഷിക്കുകയും ചെയ്തു.

അവിടെ നിന്നും ഡിഎന്‍എ ടെസ്റ്റ് ചെയ്യാനുള്ള സാമ്പിളുകള്‍ ശേഖരിക്കുകയും പരിശോധനയില്‍ റിന്‍സിയുടെ വസ്ത്രത്തില്‍ നിന്നും കിട്ടിയ സാമ്പിളുമായി മാച്ചിംങ് കാണിക്കുകയുമായിരുന്നു. ഇങ്ങനെ പ്രതിയെ കയ്യോടെ പിടികൂടി. പ്ലസ് വൺ വിദ്യാർഥിയായിരുന്ന റിൻസിയെ അർദ്ധരാത്രി വീട്ടിൽ അതിക്രമിച്ചു കയറി സുനിൽകുമാർ പീഡിപ്പിക്കുകയും തുടർന്ന് ഒച്ചവയ്ക്കാതിരിക്കാൻ കയർ ഉപയോഗിച്ച് കൊലപ്പെടുത്തിയശേഷം റിൻസിയുടെ കഴുത്തിൽകിടന്ന സ്വർണമാല കവർന്നെടുത്ത് രക്ഷപ്പെടുകയുമായിരുന്നു.

കേസ് അന്വേഷിച്ച കൊല്ലം ക്രൈംബ്രാഞ്ച് യൂണിറ്റ് ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ ജി ജോണ്‍സണ്‍, ഡിറ്റക്ടീവ് സബ് ഇന്‍സ്‌പെക്ടര്‍ എസ് മഹേഷ്‌കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുരേഷ്‌കുമാര്‍, സിപിഒ സൈജു എന്നിവര്‍ ഡിജിപിയുടെ 2018ലെ മികച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുള്ള ബാഡ്ജ് ഓഫ് ഓണറിന് അര്‍ഹരുമായ വാര്‍ത്ത ഏറെ കയ്യടികള്‍ നേടിയിരുന്നു. പ്രതിയായ സുനില്‍കുമാറിന് ജീവപര്യന്തം കൂടാതെ 43 വര്‍ഷം തടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ നേടിക്കൊടുത്തിരുന്നു. ഇതിനാണ് അവാര്‍ഡ് നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button